ഇന്തോനേഷ്യയിൽ സെമേരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; മരണം 13 ആയി
text_fieldsലുമാൻജാങ് (ഇന്തോനേഷ്യ): ജാവാദ്വീപിലെ സെമേരു അഗ്‌നിപര്‍വ്വതം മാസങ്ങള്‍ക്കിടെ വീണ്ടും പൊട്ടിത്തെറിച്ചു. അപകടത്തിൽ 13 പേർ മരിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ലുമാൻജാങ് ജില്ലയിൽ നിന്ന് കട്ടിയുള്ള പുകച്ചുരുകളുകള്‍ ആകാശമാകെ നിറയുന്നതും ജനങ്ങൾ ജീവന്‍ രക്ഷിക്കാന്‍ നിലവിളിച്ചോടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ തുടങ്ങിയ ലാവാ പ്രവാഹം സമീപഗ്രാമങ്ങളിലേക്ക് വ്യാപിച്ചതോടെ ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു.
ലുമാൻജാങ്, ഈസ്റ്റ് ജാവ, മുഹാരി എന്നിവിടങ്ങളിൽ നിന്ന് 10ലേറെ പേരെ രക്ഷപെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രദേശത്തെ ഖനികളിൽ ജോലി ചെയ്യുന്നവരെയാണ് രക്ഷപെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
57 പേർക്ക് അഗ്നി പർവത സ്ഫോടനത്തിൽ പരിക്കേറ്റു. 41 പേർക്ക് പൊള്ളലേറ്റ് ആശുപത്രിയിലാക്കി. ലുമാൻജാങ് പ്രവിശ്യയിൽ സുപ്രധാനമായ പാലം ലാവാപ്രവനാഹത്തിൽ തകർന്നത് രക്ഷപ്രവർത്തനത്തെ ബാധിച്ചു.
ഇന്തോനേഷ്യയില്‍ സജീവമായുള്ള 13 അഗ്‌നിപര്‍വതങ്ങളിലൊന്നായ സെമേരു ഈ വർഷം ജനുവരിയില്‍ പൊട്ടിത്തെറിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 3,676 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച ചാരവും പുകപടലവും 1200 മീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചതായി ഔദ്യോഗിക വിമാന കമ്പനി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.