Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മൗത്ത്​ വാഷ്​ 30 സെക്കൻഡിനുള്ളിൽ കൊറോണ വൈറസി​െന കൊല്ലു​മെന്ന്​ പഠനം
cancel
Homechevron_rightNewschevron_rightWorldchevron_rightമൗത്ത്​ വാഷ്​ 30...

മൗത്ത്​ വാഷ്​ 30 സെക്കൻഡിനുള്ളിൽ കൊറോണ വൈറസി​െന കൊല്ലു​മെന്ന്​ പഠനം

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ 19ന്​ കാരണമാകുന്ന കൊറോണ വൈറസിനെ മൗത്ത്​വാഷ് 30 സെക്കൻറിനുള്ളിൽ ​കൊല്ല​ുമെന്ന്​ പഠനം. യു.കെയിലെ കാർഡിഫ്​ സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ്​ പുതിയ കണ്ടുപിടിത്തം. അതേസമയം പഠന​ത്തെ മറ്റു ശാസ്​ത്രജ്ഞർ അവലോകനം ചെയ്​ത്​ അംഗീകരിച്ചിട്ടില്ല.

മൗത്ത്​ വാഷ​ിലെ സെറ്റിപിരിഡിനിയം ക്ലോറൈഡ്​ കൊറോണ വൈറസി​െന നശിപ്പിക്കുമെന്നാണ്​ ശാസ്​ത്രജ്ഞർ പറയുന്നത്​. കോവിഡ്​ 19​െൻറ ചികിത്സക്കായി മൗത്ത്​ വാഷ്​ ഉപയോഗിക്കാനാകുമോ എന്ന്​ തെളിയിച്ചിട്ടില്ല.

സെറ്റിൽപിരിഡിനിയം ക്ലോറൈഡ്​, എത്തനോൾ/എഥൈൽ അർജിനേറ്റ്​ എന്നിവ ഉപയോഗിച്ച്​ കൈകഴു​കു​േമ്പാൾ 30 സെക്കൻഡിനുള്ളിൽ കൊറോണ വൈറസ്​ പോകുമെന്ന്​ പുതിയ പഠന റിപ്പോർട്ടിൽ ശാസ്​ത്രജ്ഞർ കുറിച്ചു.

കോവിഡ്​ രോഗികളിലെ വായിൽനിന്നുള്ള സ്രവത്തിൽ കൊറോണ വൈറസി​െൻറ അളവ്​ മൗത്ത്​ വാഷ്​ ഉപയോഗത്തിലൂടെ കുറക്കാൻ സാധിക്കുമോ എന്ന പഠനത്തിലാണ്​ ഗവേഷകർ ഇപ്പോൾ. അടുത്തവർഷത്തോടെ ഇതി​െൻറ പരീക്ഷണ റിപ്പോർട്ട്​ പുറത്തുവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virus​Covid 19Mouthwash
News Summary - Mouthwash can kill coronavirus in 30 seconds finds study
Next Story