ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ പുറത്താക്കാനുള്ള നീക്കം പരാജയം
text_fieldsസോൾ: പട്ടാളനിയമം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രസിഡന്റ് യൂൻ സുക് യോലിനെ പുറത്താക്കാൻ പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയം റദ്ദാക്കി. ശനിയാഴ്ച പ്രമേയത്തിന്മേൽ നടന്ന വോട്ടെടുപ്പ് ഭരണകക്ഷിയായ പീപ്ൾ പവർ പാർട്ടി അംഗങ്ങൾ ബഹിഷ്കരിക്കുകയായിരുന്നു.
300 അംഗ നാഷനൽ അസംബ്ലിയിൽ 200 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ പ്രമേയം പാസാകുമായിരുന്നു. എന്നാൽ, പ്രതിപക്ഷത്തിന്റെ 192 അംഗങ്ങൾക്കൊപ്പം പീപ്ൾ പവർ പാർട്ടിയുടെ മൂന്ന് അംഗങ്ങൾ മാത്രമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ അംഗങ്ങളുടെ എണ്ണം 200 പോലും തികയാത്തതിനാൽ വോട്ടെണ്ണാതെ പ്രമേയം റദ്ദാക്കുകയായിരുന്നു. ഇതോടെ യൂനിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം ശക്തമാകുമെന്നുറപ്പായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.