Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mum gives birth to twins just 15 mins apart, but in different years; brother in 2021, sister in 2022
cancel
Homechevron_rightNewschevron_rightWorldchevron_rightഇരട്ടകൾ ജനിച്ചത്​ 15...

ഇരട്ടകൾ ജനിച്ചത്​ 15 മിനിറ്റ് മാത്രം​ വ്യത്യാസത്തിൽ; ഒരാൾ 2021ലും മറ്റൊരാൾ 2022ലും, ആൽഫ്രെഡോയും ഐലിനും ഹാപ്പിയാണ്​

text_fields
bookmark_border

പുതുവർഷത്തിൽ ജനിച്ച ഇരട്ടകളുടെ ജനനസമയം കൗതുകമാകുന്നു. കാലിഫോർണിയയിൽ നിന്നുള്ള ഫാത്തിമ മാഡ്രിഗൽ ആണ്​ കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകിയത്​. 15 മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഇരട്ടകളുടെ ജനനമെങ്കിലും ഒരാൾ 2021ലും മറ്റൊരാൾ 2022ലുമാണ്​ പിറന്നുവീണത്​. ഇത്തരത്തിൽ ഇരട്ടകൾക്ക്​ വ്യത്യസ്ത ദിവസത്തിലും മാസത്തിലും വർഷത്തിലും ജന്മദിനം സംഭവിക്കുന്നത്​ '20 ലക്ഷത്തിൽ ഒരാൾക്കുമാത്രം' സംഭവിക്കുന്ന പ്രത്യേകതയാണെന്നാണ്​ ആരോഗ്യ മേഖലയിലുള്ളവർ പറയുന്നത്​.


ഒരു പെൺകുട്ടിക്കും ആൺകുട്ടിക്കുമാണ്​ ഫാത്തിമ ജന്മം നൽകിയത്​. ആൽഫ്രെഡോ പുതുവർഷ രാവിൽ 11:45 ന് ജനിച്ചു. സഹോദരി അയ്​ലിൻ 15 മിനിട്ടുകൾക്കുശേഷം 12 മണിക്കാണ്​ പിറന്നുവീണത്​. 'അവർ ഇരട്ടകളാണെന്നതും വ്യത്യസ്തമായ ജന്മദിനങ്ങൾ ഉള്ളവരാണെന്നതും ഏറെ സന്തോഷം നൽകുന്നതാണ്​. ഇങ്ങിനെ സംഭവിക്കുമെന്ന്​ ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല'-ഫാത്തിമ പറഞ്ഞു.

സഹോദരങ്ങൾ ജനിച്ച ആശുപത്രിയായ നാറ്റിവിഡാഡ് മെഡിക്കൽ സെന്റർ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്​. '2022 ലെ പുതുവർഷത്തിൽ പ്രദേശത്തെ ആദ്യത്തെ കുഞ്ഞായി അയ്​ലിൻ ജനിച്ചു. അവളുടെ സഹോദരനായ ആൽഫ്രെഡോ 15 മിനിറ്റ് മുമ്പ് ഡിസംബർ 31 വെള്ളിയാഴ്ച രാത്രി 11:45നും ജനിച്ചു. അതായത് അവരുടെ ജന്മദിനം വ്യത്യസ്ത ദിവസങ്ങളിലാണ്. 'രണ്ട്​ ദശലക്ഷത്തിൽ ഒരു സാധ്യത'യാണ്​ ഇതിനുണ്ടായിരുന്നത്​ -നാറ്റിവിഡാഡ് മെഡിക്കൽ സെന്റർ ട്വീറ്റ് ചെയ്തു.


തന്റെ കരിയറിലെ ആദ്യ സംഭവമവണിതെന്ന്​ പ്രസവ ശുശ്രൂഷക്ക്​ നേതൃത്വം നൽകിയ ഫാമിലി ഡോക്‌ടർ അന അബ്രിൽ ഏരിയാസ് പറഞ്ഞു. 2021ലും 2022ലുമായി ഈ കുരുന്നുകളെ സുരക്ഷിതമായി ഇവിടെയെത്താൻ സഹായിച്ചതിൽ തികഞ്ഞ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇരട്ടകളുടെ മാതാപിതാക്കളായ ഫാത്തിമ മാഡ്രിഗലിനും റോബർട്ട് ട്രൂജെല്ലോക്കും​ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും അടക്കം മൂന്ന് കുട്ടികൾ കൂടിയുണ്ട്. അമേരിക്കയിൽ പ്രതിവർഷം 1,20,000 ഇരട്ട പ്രസവങ്ങൾ നടക്കുന്നതായാണ്​ കണക്ക്​. എന്നാൽ, വ്യത്യസ്ത ജന്മദിനങ്ങളിലുള്ള ഇരട്ട ജനനങ്ങൾ വിരളമാണ്.

2019 ഡിസംബർ 31ന് സമാനമായ രീതിയിൽ അപൂർവ പ്രസവമുണ്ടായിരുന്നു. അന്ന്​ ഡോൺ ഗില്ല്യം രാത്രി 11:37 ന് തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. രണ്ടാമത്തെ കുട്ടി 2020 ജനുവരി ഒന്നിന് പുലർച്ചെ 12.07 നാണ്​ ജനിച്ചത്​. ഇന്ത്യാനയിലെ കാർമലിലുള്ള അസെൻഷൻ സെന്റ് വിൻസെന്റ് ആശുപത്രിയിലാണ് അന്ന്​ ഇരട്ടക്കുട്ടികൾ ജനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twinsbirthone in two million
News Summary - Mum gives birth to twins just 15 mins apart, but in different years; brother in 2021, sister in 2022
Next Story