ഭീകര സംഘടനകൾക്ക് ധനസഹായം; മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ലഖ്‌വി പാകിസ്താനിൽ അറസ്റ്റിൽ
text_fieldsഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ലശ്കറെ ത്വയ്ബ ഓപറേഷൻസ് കമാൻഡറുമായ സാക്കി ഉർ റഹ്മാൻ ലഖ്‌വി പാകിസ്താനിൽ അറസ്റ്റിലായി. ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിലാണ് ശനിയാഴ്ച ഭീകരവിരുദ്ധ വകുപ്പ് (സി.ടി.ഡി) ലഖ്‌വിയെ അറസ്റ്റ് ചെയ്ത്.
അതേസമയം, എവിടെ െവച്ചായിരുന്നു അറസ്റ്റെന്ന കാര്യം സി.ടി.ഡി വ്യക്തമാക്കിയിട്ടില്ല. ലാഹോറിൽനിന്നാണ് അറസ്റ്റെന്ന് സൂചനയുണ്ട്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലഖ്‌വി വലയിലായതെന്ന് സി.ടി.ഡി അധികൃതർ അറിയിച്ചു. ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് ഒരു പൊലീസ് സ്റ്റേഷനിൽ ലഖ്വിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാണ് അറസ്റ്റ്.
ഡിസ്പെൻസറി നടത്തിവന്നിരുന്ന ലഖ്‌വി ഇതുവഴി ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിച്ചെന്നാണ് കേസ്. ലഖ്വിയുടെ വിചാരണ ലാഹോറിലെ ഭീകരവാദ വിരുദ്ധ കോടതിയിൽ നടക്കുമെന്നും സി.ടി.ഡി അധികൃതർ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിനുശേഷം യു.എന്‍ സമിതി ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 61കാരനായ ലഖ്‌വി 2015 മുതല്‍ ജാമ്യത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.