സംവിധായകന്റെ പരാതി; ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈക്കെതിരെ കേസ്
text_fieldsബോളിവുഡ് സംവിധായകനും നിർമാതാവുമായ സുനീൽ ദർശൻ നൽകിയ പരാതിയിൽ ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈക്കും മറ്റു അഞ്ചു പേർക്കുമെതിരെ പകർപ്പവകാശ ലംഘനത്തിന് കേസെടുത്ത് മുംബൈ പൊലീസ്.
'ഏക് ഹസീന തി ഏക് ദീവാന താ'എന്ന തന്റെ സിനിമ അനധികൃതമായി യൂ ട്യൂബിൽ അപ്ലോഡ് ചെയ്തെന്ന് കാണിച്ചാണ് സുനീൽ ദർശൻ പരാതി നൽകിയത്. 2017ൽ പുറത്തിറങ്ങിയ ഈ ചിത്രം ഗൂഗ്ളിന്റെ ഉടമസ്ഥതയിലുള്ള യൂ ട്യൂബിൽ കോടിക്കണക്കിന് ആളുകളാണ് കണ്ടത്.
ഗൂഗ്ളിന് ഇ-മെയിൽ അയച്ചിരുന്നെന്നും അവരിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്നും സുനീൽ വ്യക്തമാക്കുന്നു. 'അവരുടെ സാങ്കേതിക വിദ്യയോട് എനിക്ക് ബഹുമാനമുണ്ട്. പക്ഷേ എന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടു. ഇത് അവരുടെ ശ്രദ്ധയിൽപെടുത്താനുള്ള എന്റെ ആദ്യപടിയാണ് ഈ പരാതി.'സുനീൽ പറയുന്നു. 1957ലെ പകർപ്പവകാശ ലംഘന നിയമത്തിലെ 51, 63,69 വകുപ്പുകൾ പ്രകാരമാണ് സുന്ദർ പിച്ചൈക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.