ട്രംപിന്‍റെ മെഴുക് പ്രതിമയിൽ ഇടിയോടിടി; പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പ്രതിമ നീക്കി മ്യൂസിയം
text_fieldsവാഷിങ്ടൺ: വരുന്നവരും പോകുന്നവരും യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മെഴുകുപ്രതിമയിൽ ഇടിക്കുന്നത് പതിവായതോടെ മ്യൂസിയത്തിൽനിന്ന് പ്രതിമ നീക്കം ചെയ്ത് അധികൃതർ. ടെക്സാസിലെ ലൂയിസ് തുസാദ്സ് വാക്സ് വർക്ക് മ്യൂസിയത്തിലെ ട്രംപിന്‍റെ പ്രതിമയാണ് സ്റ്റോേറജ് മുറിയിലേക്ക് മാറ്റിയത്.
യു.എസ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മ്യൂസിയം സന്ദർശിക്കാനെത്തുന്നവർ ട്രംപിന്‍റെ പ്രതിമയെ ആക്രമിക്കുന്നത് പതിവായിരുന്നു. പ്രതിമയുടെ മുഖത്തേക്ക് ഇടിക്കുകയും പ്രതിമയിൽനിന്ന് മെഴുക് അടർത്തിയെടുക്കുകയുമായിരുന്നു പതിവ്. പ്രതിമക്ക് നിരവധി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുഖത്താണ് കൂടുതൽ കേടുപാടുകൾ പറ്റിയിരിക്കുന്നത്.
പ്രതിമക്ക് നേരെ ആക്രമണം ശക്തമായതോടെ പ്രതിമ സ്റ്റോറേജ് മുറിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചതായി സാൻ ആേന്റാണിയോ എക്സ്പ്രസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ട്രംപിന്‍റെ പ്രതിമ ഉടൻതന്നെ മ്യൂസിയത്തിൽ തിരിച്ചെത്തിക്കില്ലെന്നാണ് വിവരം. യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ മെഴുകുപ്രതിമ നിർമാണം പുരോഗമിക്കുകയാണെന്നും ഉടൻ മ്യൂസിയത്തിലെത്തുമെന്നും അധികൃതർ അറിയിച്ചു. ബൈഡന്‍റെ പ്രതിമ സ്ഥാപിച്ചതിന് ശേഷമാകും ട്രംപിന്‍റെ പ്രതിമ മ്യൂസിയത്തിൽ തിരിച്ചെത്തിക്കുക. യു.എസ് പ്രസിഡന്‍റുമാരായിരുന്ന ജോർജ് ബുഷിന്‍റെയും ബറാക് ഒബാമയുടെയും പ്രതിമകൾ ഇത്തരത്തിൽ നശിപ്പിക്കെപ്പട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.