‘‘2023ൽ യു.എസിൽ ആഭ്യന്തരയുദ്ധം, ഇലോൺ മസ്‌ക് പ്രസിഡന്റാകും’’
text_fieldsറഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അടുത്ത വിശ്വസ്തനാണ് മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ്. മെദ്‌വദേവിന്റെ പ്രവചനങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അടുത്ത വർഷം യു.എസിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നും ടെസ്‍ല മേധാവി ഇലോൺ മസ്ക് യു.എസ് പ്രസിഡന്റാകും എന്നുമാണ് പ്രവചനം. അടുത്ത വർഷം ജർമ്മനിയും ഫ്രാൻസും തമ്മിൽ യുദ്ധമുണ്ടാകും എന്നും അദ്ദേഹം പറയുന്നു.
പുടിന്റെ ഉപദേശക സുരക്ഷാ കൗൺസിലിന്റെ ഉപമേധാവിയാണ് മെദ്‌വദേവ്, പുടിൻ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ നാല് വർഷത്തെ ഭരണകാലത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. തന്റെ സ്വകാര്യ ടെലിഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ പ്രസിദ്ധീകരിച്ച 2023ലെ പ്രവചനങ്ങളുടെ പട്ടികയണ്‍ലാണ് ഇവയൊക്കെ ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടൻ വീണ്ടും യൂറോപ്യൻ യൂനിയനിൽ ചേരുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, മെദ്‍വദേവിന്റെ പ്രവചനങ്ങളോട് പ്രതികരിച്ച് മസ്കും രംഗത്തെത്തിയിടുണ്ട്. താൻ പ്രസിഡന്റ് ആകും എന്ന പ്രവചനത്തോട് "എപ്പിക് ത്രെഡ്!!" എന്നാണ് മസ്ക് പ്രതികരിച്ചത്. സമാധാന ഉടമ്പടിയിൽ ഉക്രെയ്ൻ പ്രദേശം റഷ്യക്ക് വിട്ടുകൊടുക്കാൻ നിർദ്ദേശിച്ചതിന് മെദ്‌വദേവ് മുമ്പ് മസ്‌കിനെ പ്രശംസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.