മുസ്ലിം രാഷ്ട്രങ്ങൾ ഇസ്രായേലിനെതിരെ രംഗത്തുവരണം -ഉർദുഗാൻ
text_fieldsഅങ്കാറ: ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ അറബ് രാജ്യങ്ങൾ രംഗത്തുവരണമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. മസ്ജിദുൽ അഖ്സയിൽ നടത്തുന്ന അതിക്രമങ്ങളിൽനിന്ന് പിന്മാറാൻ ഇസ്രായേൽ തയാറാവണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടു. അക്രമങ്ങളെ തുടർന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനോടും ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ്യയോടും ഉർദുഗാൻ ടെലിഫോണിൽ സംസാരിച്ചു. വിഷയത്തിൽ ഇടപെടണമെന്ന് മലേഷ്യ രാജാവിനോടും ഖത്തർ, കുവൈത്ത്, ജോർഡൻ ഭരണാധികാരികളോടും ആവശ്യപ്പെട്ടതായും പ്രസിഡൻറിെൻറ ഓഫിസ് അറിയിച്ചു. അക്രമങ്ങളിൽ പ്രതിഷേധിച്ച് അങ്കാറ, ഇസ്തംബൂൾ എന്നിവിടങ്ങളിൽ വൻ റാലി അരങ്ങേറി. നേരത്തേ, 2018ൽ അമേരിക്ക എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റിയതിനു പിന്നാലെ തുർക്കി അംബസഡറെ തിരിച്ചുവിളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.