'ഇന്ത്യൻ വകഭേദം അപകടമേറിയത്'; വിലകുറച്ചു കാണരുതെന്ന് ഫ്രാൻസ് ആരോഗ്യമന്ത്രി
text_fieldsപാരിസ്: കൊറോണ വൈറസിെൻറ ഇന്ത്യൻ വകഭേദത്തിെൻറ അപകട സാധ്യത കുറച്ചുകാണരുതെന്ന് ഫ്രാൻസിലെ ആരോഗ്യമന്ത്രി ഒളിവിയർ വെരാൻ. നിലവിലുള്ള കോവിഡ് വാക്സിനുകളിൽ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമായ ഒന്നുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഫ്രാൻസിൽ കൊറോണ വൈറസിെൻറ ബി.1.617 ഇന്ത്യൻ വകഭേദം മൂന്നുപേർക്ക് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽനിന്ന് തിരിച്ചെത്തിയ തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ താമസിക്കുന്ന ഒരു സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കുകിഴക്കൻ ഫ്രാൻസിലെ മറ്റ് രണ്ട് പേർക്കും രോഗം ബാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ വകഭേദം നിലവിൽ 17 രാജ്യങ്ങളിൽ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഏറെ വ്യാപന ശേഷിയുള്ള ഇന്ത്യൻ വകഭേദമാണ് കോവിഡിെൻറ രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. B.1.617.1, B.1.617.2, B.1.617.3 എന്നിങ്ങനെ B.1.617-െൻറ മൂന്ന് വകഭേദങ്ങൾ ഇന്ത്യയിൽ കണ്ടുവരുന്നുണ്ട്. രാജ്യത്ത് കോവിഡ് ഏറ്റവും ഭീകരമായി പടർന്നുപിടിച്ച മഹാരാഷ്ട്രയിലെ 50 ശതമാനം രോഗികളും ഇതേ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.