തെൻറ മുസ്ലിം സ്വത്വം സഹപ്രവർത്തകരെ അസ്വസ്ഥരാക്കിയെന്ന് മുൻ ബ്രിട്ടീഷ് മന്ത്രി
text_fieldsതെൻറ മുസ്ലിം സ്വത്വം സഹപ്രവർത്തകർക്ക് അസ്വസ്ഥത ഉണ്ടാക്കിയതിനാലാണ് രാജിവെച്ചൊഴിയേണ്ടി വന്നതെന്ന് മുൻബ്രിട്ടീഷ് മന്ത്രി നുസ്റത് ഗനി. ബ്രിട്ടനിലെ ആദ്യ വനിതാ മുസ്ലിം മന്ത്രിയായിരുന്ന 49 കാരി നുസ്റതിെൻറ വെളിപ്പെടുത്തൽ പ്രസിദ്ധീകരിച്ചത് സൺഡേ ടൈംസാണ്.
ബോറിസ് ജോൺസെൻറ മന്ത്രി സഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു നുസ്റത്. ബ്രിട്ടനിലെ ആദ്യ വനിത മുസ്ലിം മന്ത്രി എന്ന നിലയിൽ ഇവർ വാർത്തകളിൽ നിറയുകയും ചെയ്തു. െഫബ്രുവരി 2020 ലാണ് നുസ്റതിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്.
തെൻറ മുസ്ലിം സ്വത്വമാണ് രപശ്നമെന്ന് ഗവൺമെൻറ് വിപാണ് തന്നോട് അറിയിച്ചതെന്നും നുസ്റത് പറഞ്ഞതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇൗ സംഭവം പാർട്ടിയിലുള്ള തെൻറ വിശ്വാസത്തെ ഉലച്ചിട്ടില്ലെന്ന് നടിക്കുന്നില്ലെന്നും എം.പി സ്ഥാനം രാജിവെക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നെന്നും അവർ പറഞ്ഞു.
നുസ്റതിെൻറ ആരോപണത്തോട് ബോറിസ് ജോൺസെൻറ ഒാഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഗവൺമെൻറ് ചീഫ് വിപ്പ് മാർക് സ്പെൻസർ നുസ്റതിെൻറ ആരോപണങ്ങൾ നിഷേധിച്ചു. നുസ്റതിെൻറ ആരോപണങ്ങൾ തെറ്റാണെന്നും അവർ പറഞ്ഞ വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും അതിനെ അപകീർത്തികരമായാണ് കാണുന്നതെന്നും ചീഫ് വിപ്പ് മാർക് സ്പെൻസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.