മ്യാൻമറിലെ സൈനിക അട്ടിമറി; വീണ്ടും ഉപരോധം ഏർപ്പെടുത്താൻ യു.എസ് നീക്കം
text_fieldsവാഷിങ്ടൺ: മ്യാൻമറിലെ സൈനിക അട്ടിമറിയിൽ നിലപാട് കർശനമാക്കി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ജനഹിതം അട്ടിമറിയിലൂടെ മറികടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബൈഡൻ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. മ്യാൻമറിനെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ അമേരിക്ക ആലോചിക്കുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൈന്യം തടങ്കലിലാക്കിയ ഓങ് സാൻ സൂചി അടക്കമുള്ളവരെ ഉടൻ വിട്ടയക്കണമെന്നും അല്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ഇന്നലെ മ്യാൻമർ സൈന്യത്തിന് യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനുള്ള ഒരു നീക്കത്തെയും പിന്തുണക്കില്ല. മ്യാൻമറിന്‍റെ ജനാധിപത്യപരമായ മാറ്റമാണ് ആഗ്രഹിക്കുന്നതെന്നും വൈറ്റ് ഹൗസ് വക്താവ് ജെൻ പാകി വ്യക്തമാക്കിയിരുന്നു.
ഇന്നലെയാണ് അട്ടിമറിയിലൂടെ മ്യാന്‍മറിന്‍റെ ഭരണം സൈന്യം പിടിച്ചെടുത്തത്. നൊബേൽ ജേതാവും മ്യാൻമർ ദേശീയ നേതാവുമായ ഓങ് സാൻ സൂചിയും പ്രസിഡന്‍റ് യുവിൻ മിന്‍റ് അടക്കമുള്ളവരെ തടങ്കലിലാക്കി. കമാൻഡർ ഇൻ ചീഫ് മിൻ ആങ് ഹേലിങ്ങിന് അധികാരം കൈമാറുകയാണെന്നും സൈന്യം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.