യു. എസ് മാധ്യമപ്രവർത്തകനെതിരെ ഭീകരവാദവും രാജ്യദ്രോഹവും ചുമത്തി മ്യാൻമർ
text_fieldsനയ്പിഡാവ്: തടവിലാക്കപ്പെട്ട യു. എസ് മാധ്യമപ്രവർത്തകനെതിരെ ഭീകരവാദവും രാജ്യദ്രോഹക്കുറ്റവും ചുമത്തി മ്യാൻമർ. കേസിൽ ശിക്ഷിക്കപ്പെട്ടാൻ മാധ്യമ പ്രവർത്തകൻ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും. മെയ് മാസത്തിൽ രാജ്യം വിടാനൊരുങ്ങവെയാണ് ഡാനി ഫെൻസ്റ്റർ (37) എന്ന മാധ്യമപ്രവർത്തകൻ പിടിയതിലാകുന്നത്.
യാംഗൂൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ വാർത്താ മാസികയായ ഫ്രോണ്ടിയർ മ്യാൻമറിന്‍റെ മാനേജിങ് എഡിറ്ററാണ് ഫെൻസ്റ്റർ. സൈന്യത്തിനെതിരായ വിയോജിപ്പ് പ്രോത്സാഹിപ്പിക്കുന്നതിനും നിയമവിരുദ്ധമായ കൂട്ടുകെട്ടിനും ഇമിഗ്രേഷൻ നിയമം ലംഘിച്ചതിനുമാണ് ഇദ്ദേഹം പിടിയിലായത്. ഇതിന്‍റെ വിചാരണ തുടരവെയാണ് ഭീകരവാദവും രാജ്യദ്രോഹക്കുറ്റവും കൂടി ചുമത്തിയതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ താൻ സോ ഓങ് പറഞ്ഞു.
ഭീകരവാദത്തിന് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏഴ് മുതൽ 20 വർഷം വരെയാണ് തടവ് ശിക്ഷ. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും വിവരം കൈമാറാതൊയ് നിലവിൽ വിചാരണ നടക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിഭാഷകന് മാത്രമേ വിവരങ്ങൾ ലഭ്യമാകുന്നുള്ളൂ. മ്യൻമറിൽ പട്ടാള അട്ടിമറിയെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധത്തിൽ 1200ലധികം ആളുകൾ കൊല്ലപ്പെട്ടു. നിരവധി മാധ്യ പ്രവർത്തകരും ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.