മ്യാന്മർ ഭൂചലനത്തിൽ മരണം 1600 കവിഞ്ഞു; പോരാട്ടം താൽകാലികമായി നിർത്തി വിമതശക്തികൾ, സഹായങ്ങളുമായി വിദേശ കരങ്ങൾ
text_fieldsനയ്പിഡാവ്: മ്യാന്മറിൽ വെള്ളിയാഴ്ച്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പരിക്കേൽക്കുകയും 139 പേരെ കാണാതാവുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. നിരവധിപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയാൽ കുടുങ്ങി കിടക്കുകയാണ്. ദുരന്ത ഭൂമിയിലേക്ക് രാജ്യങ്ങളും സംഘടനകളും സഹായങ്ങളുമായി എത്തി തുടങ്ങി. മെഡിക്കൽ സംവിധാനങ്ങളുമായി ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്മ മ്യാന്മറിലെത്തി.
ചൈനയും 82 പേരടങ്ങുന്ന രക്ഷാപ്രവർത്തക സംഘത്തെ ദുരന്ത ഭൂമിയിലെത്തിച്ചിട്ടുണ്ട്. ഡബ്യു.എച്ച്.ഒയും ദുബൈ ലോജിസ്റ്റിക്സ് ഹബുമായി ചേർന്ന് പരിക്കേറ്റവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഒപ്പം ട്രംപും സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതിനിടെ പട്ടാളഭരണത്തിനെതിരെ പോരാടുന്ന നാഷണൽ യൂണിറ്റി ഗവൺമെന്റ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടി ശനിയാഴ്ച ഏകപക്ഷീയമായി വെടി നിർത്തൽ പ്രഖ്യാപിച്ചു. 2021ൽ ആങ് സാൻ സൂചിയെ പുറത്താക്കി പട്ടാളം ഭരണം പിടിച്ചെടുത്തതു മുതൽ രാജ്യത്ത് ആഭ്യന്തര യുദ്ധം നടക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.