മ്യാന്മർ തെരഞ്ഞെടുപ്പ് സൂചിക്ക് അനുകൂലം
text_fieldsയാംേഗാൻ: മ്യാന്മർ പൊതുതെരഞ്ഞെടുപ്പിൽ ലക്ഷക്കണക്കിനാളുകൾ വോട്ടുചെയ്തു. വോട്ടിങ് ശതമാനം പുറത്തുവന്നിട്ടില്ല. പട്ടാളഭരണം 2011ൽ അവസാനിച്ച ശേഷം നടക്കുന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പാണിത്. ഭരണഘടനപ്രകാരം തന്നെ ഇപ്പോഴും സൈന്യം അധികാരത്തിൽ പങ്കുകാരാണ്.
അഞ്ചുവർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് ഓങ്സാൻ സൂചി അധികാരത്തിലെത്തിയത്. എന്നാൽ, റോഹിങ്ക്യൻ പ്രശ്നങ്ങളോട് സ്വീകരിച്ച നിഷേധാത്മക സമീപനം അന്താരാഷ്ട്ര തലത്തിൽ അവരുടെ ജനപ്രീതി ഇടിയാൻ കാരണമായി. എങ്കിലും, മ്യാന്മറിൽ ഇപ്പോഴും സൂചിതന്നെയാണ് പ്രധാന നേതാവ്.
അതുകൊണ്ട് ഇവർക്ക് വിജയവും ഉറപ്പാണ്. കോവിഡ് ഭീഷണിയുള്ളതിനാൽ പ്രായമായവർക്ക് നേരത്തേ വോട്ടുചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ട്, 75 വയസ്സുള്ള സൂചി കഴിഞ്ഞ ആഴ്ചതന്നെ വോട്ടുചെയ്തു. സൂചിയുടെ 'നാഷനൽ ലീഗ് ഫോർ ഡെമോക്രസി' (എൻ.എൽ.ഡി) നേർക്കുനേർ പോരാടുന്നത് 'യൂനിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെൻറ് പാർട്ടി'യോടാണ്.
ഇവർക്ക് സൈന്യത്തിെൻറ പിന്തുണയുണ്ട്. 37 ദശലക്ഷം പേർക്കാണ് വോട്ടവകാശം ഉള്ളതെങ്കിലും റോഹിങ്ക്യൻ ന്യൂനപക്ഷങ്ങൾക്ക് ഇത്തവണയും വോട്ടവകാശം നൽകിയിട്ടില്ല. ഇതിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.