മ്യാന്മറിൽ പട്ടാള ക്രൂരത തുടരുന്നു; വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 114 ആയി
text_fieldsയാംഗോൻ: മ്യാന്മറിൽ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ നടന്ന സൈനിക അതിക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 114 ആയി. 24 നഗരങ്ങളിൽ നടന്ന പട്ടാള അതിക്രമങ്ങളിൽ ശനിയാഴ്ച മാത്രം കൊല്ലപ്പെട്ടവരുടെ കണക്കാണിത്.
സായുധ സേന ദിനമായിരുന്ന ശനിയാഴ്ച പട്ടാള ഭരണത്തിനെതിരെ പ്രതിരോധ ദിനം ആചരിച്ചാണ് രാഷ്ട്രീയ പ്രവർത്തകരും കുട്ടികളും സ്ത്രീകളും രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഇവർക്ക് നേരെയാണ് പട്ടാളം വെടിവെച്ചത്.
ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്ക് ശേഷം പ്രതിഷേധക്കാർക്ക് നേരെ നടക്കുന്ന വലിയ അതിക്രമമാണിത്. കൊല്ലപ്പെട്ടതിൽ ഏറെപേർക്കും തലയിലാണ് വെടിയേറ്റിരിക്കുന്നത്. മാർച്ച് 14ന് നടന്ന പട്ടാള അതിക്രമങ്ങളിൽ 74നും 90നും ഇടയിൽ ആളുകൾ കൊല്ലപ്പെട്ടിരുന്നു.
സായുധ സേനാ ദിനത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ തീവ്രവാദം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അംഗീകരിക്കാനാവില്ലെന്നും സൈനിക മേധാവി കമാൻഡർ ഇൻ ചീഫ് സീനിയർ ജനറൽ മിൻ ആങ് ലെയ്ങ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.