തടവിലാക്കപ്പെട്ട 23,000ത്തോളം പേരെ മ്യാന്‍മര്‍ ഭരണകൂടം വിട്ടയച്ചു
text_fieldsമ്യാന്‍മര്‍: രാജ്യത്തെ പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തതിന്‍െറ പേരില്‍ തടവിലാക്കപ്പെട്ട ഇരുപത്തി മൂവായിരത്തോളം പേരെ മ്യാന്‍മര്‍ ഭരണകൂടം വിട്ടയച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തതിന് നിരവധി മാധ്യമപ്രവര്‍ത്തകരും സൈന്യത്തിന്‍്റെ പിടിയിലായിരുന്നു.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തല്‍ സാഹചര്യങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള പ്രവര്‍ത്തനത്തിന്‍െറ ഭാഗമായാണ് ഭരണകൂടത്തിന്‍െറ വിട്ടയക്കലെന്ന് ആക്ടിവിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.
നിസ്സഹകരണ പ്രസ്ഥാനത്തിന്‍െറ ഭാഗമായ വിവിധ മേഖലകളിലെ 24 പ്രമുഖരെ പ്രോസിക്യൂട്ട് ചെയ്യണ്ടതില്ളെന്ന് അധികൃതര്‍ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ക്യോഡോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയില്‍ പ്രതിഷേധിച്ച് 5,210 പേരെ രാജ്യവ്യാപകമായി തടഞ്ഞുവച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്സ് ഗ്രൂപ്പ് അസിസ്റ്റന്‍റ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്സ് പറയുന്നു.
സിവിലിയന്‍ നേതാവ് ഓങ് സാന്‍സൂകിയുടെ നേതൃത്വത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കിയ മ്യാന്‍മറില്‍ ഫെബ്രുവരിയില്‍ നടന്ന സൈനിക അട്ടിമറിക്ക് ശേഷം നിരവധിപേരെ കസ്റ്റഡിയിലെടുക്കുകയും 100കണക്കിന് സാധാരണക്കാരെ സുരക്ഷാ സേന വധിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.