മ്യാന്മറിൽ അടിയന്തരാവസ്ഥ നീട്ടി
text_fieldsയാംഗോൻ: മ്യാന്മറിൽ അടിയന്തരാവസ്ഥ 2023 ആഗസ്റ്റ് വരെ നീട്ടി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്ത സൈനിക മേധാവി ജനറൽ മിൻ ഓങ് ആണ് അടിയന്തരാവസ്ഥ നീട്ടി ഉത്തരവിട്ടത്. രാജ്യത്തെ പ്രധാനമന്ത്രിയായാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. രാജ്യത്ത് രണ്ടുവർഷത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്നും മിൻ പ്രഖ്യാപിച്ചു.
സൈനിക അട്ടിമറിക്കെതിരെ മ്യാന്മറിൽ നടന്ന പ്രതിഷേധങ്ങളിൽ നൂറുകണക്കിനാളുകളാണ് മരണപ്പെട്ടത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന് മതിയായ സംവിധാനങ്ങളുമില്ല. നിലവിൽ മൂന്നുലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 9300 പേർ രോഗം ബാധിച്ച് മരിച്ചു. അതിനിടെ, സൈനിക ഭരണത്തെ എതിർക്കുന്നവർ കോവിഡ് പടർത്തുകയാണെന്ന് മിൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.