മ്യാന്മറിൽ വീണ്ടും സൈനിക വേട്ട; 20 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു
text_fieldsനായ്പിഡാവ്: ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ച് അധികാരം പിടിച്ച സൈന്യത്തിനെതിരെ പ്രതിഷേധം തുടരുന്ന മ്യാന്മറിൽ വീണ്ടും കുരുതി. ആയുധങ്ങൾക്കായി തിരച്ചിലിനെത്തിയ സൈന്യത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരാണ് കൊല്ലപ്പെട്ടത്. അയേയർവാഡി നദീതട മേഖലയിൽ ശനിയാഴ്ചയുണ്ടായ സൈനിക ആക്രമണം രണ്ടു മാസത്തിനിടെ രാജ്യത്ത് പ്രശ്നം വീണ്ടും രൂക്ഷമാകുന്നതിന്‍റെ സൂചനയായി കണക്കാക്കുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഫെബ്രുവരി ഒന്നിന് സൈന്യം ഭരണം പിടിച്ച ശേഷം ഇതുവരെ സൈനിക നടപടികളിൽ 845 നാട്ടുകാർ കൊല്ലപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച രാവിലെയോടെയാണ് ഗ്രാമീണ മേഖലയിൽ തിരച്ചിലിനെന്ന പേരിൽ സൈന്യം കൂട്ടമായി ഇറങ്ങിയത്. ചെറുത്തുനിന്ന നാട്ടുകാർക്കെതിരെ വെടിയുതിർക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.