Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 11:15 PM IST Updated On
date_range 12 Feb 2022 11:15 PM ISTമ്യാന്മറിൽ തടവുകാർക്ക് മാപ്പുനൽകുമെന്ന് സൈന്യം
text_fieldsbookmark_border
യാംഗോൻ: രാജ്യത്തിന്റെ ഐക്യദിനത്തിന്റെ വാർഷികത്തോടനുബന്ധിച്ച് 800ൽ ഏറെ തടവുകാർക്ക് മാപ്പുനൽകുമെന്ന് പ്രഖ്യാപിച്ച് മ്യാന്മർ സൈനിക ഭരണകൂടം.
അതേസമയം, മ്യാന്മർ നേതാവ് ഓങ്സാൻ സൂചിയുടെ ഉപദേഷ്ടാവായിരുന്ന ആസ്ട്രേലിയൻ സാമ്പത്തിക പ്രഫസർ സീൻ ടേണൽ ഇക്കൂട്ടത്തിലുണ്ടോ എന്നത് അധികൃതർ വ്യക്തമാക്കിയില്ല. സൈനിക ഭരണത്തിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിനു പേരാണ് മ്യാന്മറിൽ തടവിൽ കഴിയുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ദേശീയ ഔദ്യോഗിക രഹസ്യനിയമം ലംഘിെച്ചന്ന് കുറ്റം ചുമത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 14 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കഴിഞ്ഞ ഏപ്രിലിൽ 23,000 തടവുകാരെ സൈനിക ഭരണകൂടം മോചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story