മ്യാന്മർ പട്ടാള അട്ടിമറി; മരണം 300 കടന്നതായി റിപ്പോർട്ട്
text_fieldsയാംഗോൻ: മ്യാന്മർ പട്ടാള അട്ടിമറിക്കെതിരായ പ്രക്ഷോഭത്തിൽ സൈന്യത്തിെൻറ വെടിയേറ്റ് മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. മ്യാന്മർ അസിസ്റ്റൻറ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേഴ്സ് പുറത്തുവിട്ട കണക്കുപ്രകാരം ഇതിനകം 320 പേർ മരിച്ചിട്ടുണ്ട്. യഥാർഥ കണക്ക് ഇതിനേക്കാൾ വളരെയേറെ കൂടുതലായിരിക്കുമെന്നും ഇവർ പറയുന്നു.
ഇൗ വ്യാഴാഴ്ച മാത്രം 11 പേർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി ഒന്നിലെ അട്ടിമറിക്കു ശേഷം ഇന്നുവരെ 2,981 പേരെ അറസ്റ്റ് ചെയ്യുകയോ കുറ്റം ചുമത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടുണ്ടെന്നും സംഘം പറഞ്ഞു.
ഇതിനകം സൈനിക നടപടിയിൽ ഇതിനകം ഇരുപതിലധികം കുട്ടികൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏഴു വയസ്സുകാരിയെ വീട്ടിൽ തിരച്ചിലിനെത്തിയ സൈന്യം വെടിവെച്ചുകൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.