മ്യാന്മർ പട്ടാളവേട്ട; 10പേർ കൂടി കൊല്ലപ്പെട്ടു
text_fieldsയാംഗോൻ: മ്യാന്മറിൽ പട്ടാളത്തിെൻറ നരനായാട്ടിന് ശമനമില്ല. പ്രക്ഷോഭകർക്കെതിരെ വെടിവെപ്പും ആക്രമണവും തുടരുകയാണ്.
യാംഗോനിന് 100 കി.മീ വടക്കുകിഴക്ക് ബാഗോ പ്രദേശത്ത് നടന്ന വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എകദേശം 10 പേർ കൊല്ലപ്പെട്ടതായി ആശുപത്രി വിവരങ്ങളെ ഉദ്ധരിച്ച് ബാഗോ വീക്കിലി ഒാൺലൈൻ റിപ്പോർട്ട് ചെയ്തു.
പ്രധാന നഗരങ്ങളിലെല്ലാം ഇപ്പോഴും ആയിരങ്ങൾ പ്രക്ഷോഭ രംഗത്താണ്. അതേസമയം, ജനകീയ പ്രക്ഷോഭവും പൊലീസ് വെടിവെപ്പും തുടരുമ്പോഴും സമരം ശമിക്കുകയാണെന്നും രണ്ടു വർഷത്തിനുള്ളിൽ െതരഞ്ഞെടുപ്പ് നടത്തുമെന്നുമുള്ള അവകാശവാദവുമായി പട്ടാള ഭരണകൂടവും രംഗത്തെത്തി.
രാജ്യം സാധാരണ നിലയിലേക്കു മടങ്ങുകയാണെന്നും ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും ഉടൻ സാധാരണ പ്രവർത്തനം ആരംഭിക്കുമെന്നും പട്ടാള വക്താവ് ബ്രിഗേഡിയർ ജനറൽ സോ മിൻ ടൂൺ നെയ്പീദോയിൽ പറഞ്ഞു.
എന്നാൽ കഴിഞ്ഞ ഫെബ്രുവരി ഒന്നിനു ജനകീയ സർക്കാറിനെ അട്ടിമറിച്ചതിനെ തുടർന്നു നടക്കുന്ന പ്രക്ഷോഭത്തിൽ ഇതുവരെ 614 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 16 പൊലീസുകാരും കൊല്ലപ്പെട്ടതായി പട്ടാള ഭരണകൂടം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.