മ്യാൻമർ: എൻ.എൽ.ഡി വൻ വിജയത്തിലേക്ക്
text_fieldsയാംഗോൺ: മ്യാൻമറിൽ നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) ഉജ്വല വിജയത്തിലേക്ക് അടുക്കുകയാണെന്ന് പാർട്ടി നേതാവ് ഓങ് സാൻ സൂചി. 2011ൽ പട്ടാളഭരണത്തിൽ നിന്ന് മോചിതമായശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്.
പാർട്ടി വൻ വിജയത്തിലേക്ക് കുതിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, അനുയായികൾ തലസ്ഥാന നഗരിയിലും മറ്റും ആഹ്ലാദപ്രകടനവുമായി തെരുവിലിറങ്ങി.
''സർക്കാർ രൂപവത്കരിക്കാനാവശ്യമായ 322 എന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടും എന്നുമാത്രമല്ല, 2015ലെ 390 എന്ന റെക്കോഡും മറികടക്കും'' -പാർട്ടി വക്താവ് പറഞ്ഞു.
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയിരുന്ന സൂചി, റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ മ്യാൻമറിൽ നടന്ന വംശഹത്യയെ അനുകൂലിച്ച് പ്രസ്താവനകൾ ഇറക്കിയതിനു ശേഷം അന്താരാഷ്ട്ര സമൂഹത്തിെൻറ വ്യാപക പ്രതിഷേധം ഏറ്റുവാങ്ങുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.