മ്യാന്മറിൽ എൻ.എൽ.ഡി ഓഫിസിൽ റെയ്ഡ്
text_fieldsയാംഗോൻ: മ്യാന്മറിൽ നാഷനൽ ലീഗ് ഫോർ ഡെമോക്രസിയുടെ(എൻ.എൽ.ഡി) ആസ്ഥാനമന്ദിരത്ത് സൈന്യം റെയ്ഡ് നടത്തി. എൻ.എൽ.ഡി വക്താവ് ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ,ജനാധിപത്യം പുനഃസ്ഥാപിക്കുന്നതു വരെ സമരം തുടരുമെന്ന് പ്രക്ഷോഭകർ വ്യക്തമാക്കി. പൊലീസിെൻറ റബർബുള്ളറ്റുകളും ജലപീരങ്കിയും പിന്തിരിപ്പിക്കില്ലെന്നും അവർ ആവർത്തിച്ചു.
മ്യാന്മറിലെ ഏറ്റവും വലിയ നഗരമായ യാംഗോനിൽ പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ ആയിരങ്ങളാണ് പ്രതിഷേധവുമായി അണിനിരന്നത്. നയ്പിഡാവിൽ ഡോക്ടർമാരും അധ്യാപകരുമടക്കം നൂറുകണക്കിന് സർക്കാർ ജീവനക്കാരും റാലിയിൽ പങ്കാളികളായി. പ്രക്ഷോഭകരെ അടിച്ചമർത്തുന്ന സൈന്യത്തെ ഐക്യരാഷ്ട്രസഭയും യു.എസും വിമർശിച്ചു. ദേശീയ നേതാവ് ഓങ്സാൻ സൂചി അടക്കമുള്ളവരെ മോചിപ്പിച്ച് രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.