പണിമുടക്കിയ റെയിൽവേ തൊഴിലാളികളുടെ വീട്ടിൽ മ്യാന്മർ പൊലീസ് റെയ്ഡ്
text_fieldsമാൻഡലേ: പട്ടാള അട്ടിമറിക്കെതിരായ പ്രതിഷേധത്തിൽ അണിനിരന്ന് പണിമുടക്കിൽ പെങ്കടുത്ത റെയിൽവേ തൊഴിലാളികളുടെ വീടുകളിൽ മ്യാന്മർ പൊലീസിെൻറ റെയ്ഡ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ മാൻഡലേയിലെ തൊഴിലാളികളുടെ വീടുകളിൽ സുരക്ഷ സേന റെയ്ഡിനെത്തി. യാംഗോണിലെ മാൽവാ കോനെ റെയിൽവേ സ്റ്റേഷനിലെ തൊഴിലാളികൾ താമസിക്കുന്ന പാർപ്പിട സമുച്ചയം പൊലീസ് സീൽ ചെയ്തു. മ്യാന്മർ റെയിൽവേ വർക്കേഴ്സ് യൂനിയൻ ഫെഡറേഷൻ ഉൾപ്പെടെ നിരവധി യൂനിയനുകൾ രാജ്യവ്യാപകമായി ജോലി നിർത്തിവെക്കണമെന്ന് സംയുക്ത ആഹ്വാനം നൽകിയതിനു തൊട്ടുപിന്നാലെയാണ് റെയ്ഡ്.
പ്രതിഷേധത്തിനിടയിലെ സൈനിക വെടിവെപ്പിൽ അറുപതിലധികം ആളുകൾ കൊല്ലപ്പെട്ടുകഴിഞ്ഞു. 1,930ൽ അധികം പേരെ അറസ്റ്റ് ചെയ്തതായി അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ് അറിയിച്ചു. അസോസിയേറ്റഡ് പ്രസിലെ തീൻ സാവ് ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകരും മ്യാന്മറിൽ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, അടിച്ചമർത്തൽ രൂക്ഷമാകുേമ്പാഴും ആയിരങ്ങൾ തെരുവുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.