വീണ്ടും മിസൈലുമായി ഉത്തരകൊറിയ; പൗരൻമാർക്ക് മുന്നറിയിപ്പുമായി ജപ്പാൻ
text_fieldsസിയോൾ: കൊറിയൻ മേഖലയിൽ വീണ്ടും സംഘർഷത്തിന്റെ സാധ്യത വർധിപ്പിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ തൊടുത്തു. ഭൂഖാണ്ഡന്തര മിസൈൽ ഉൾപ്പടെ ഉത്തരകൊറിയ തൊടുത്തുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ജപ്പാൻ സർക്കാർ വടക്കൻ, മധ്യ പ്രദേശങ്ങളിലുള്ളവർക്ക് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി മിസൈൽ പരീക്ഷണങ്ങൾ ഉത്തരകൊറിയ നടത്തിയിരുന്നു. ഇത് മേഖലയിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം 10ലധികം മിസൈലുകളാണ് ഉത്തരകൊറിയ തൊടുത്തുവിട്ടത്. ഇതിലൊന്ന് ദക്ഷിണകൊറിയയുടെ അതിർത്തിക്ക് സമീപം വരെ എത്തി.
നിലവിൽ മിയാഗി, യാമഗാറ്റ, നിഗാട്ട തുടങ്ങിയ ജപ്പാൻ പ്രദേശങ്ങളിൽ ഉള്ളവരോടാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ചത്. അതേസമയം, ഉത്തരകൊറിയയുടെ ആവർത്തിച്ചുള്ള മിസൈൽ പരീക്ഷണങ്ങൾ ക്ഷമിക്കാൻ കഴിയുന്നതല്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.