ഹൈപർസോണിക് മിസൈലുമായി ഉത്തര കൊറിയ
text_fieldsപ്യോങ്യാങ്: ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഹൈപർസോണിക് മിസൈൽ പരീക്ഷിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടു. ഹ്വാസോങ്-8 എന്നുപേരിട്ട മിസൈൽ രാജ്യത്തെ തന്ത്രപ്രധാന അഞ്ച് ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ഉത്തര കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാധാരണ മിസൈലുകളെ അപേക്ഷിച്ച് വേഗവും പ്രഹരശേഷിയും കൂടുതലാണ് ഹൈപർ സോണിക്കിന്.
സൈന്യത്തിെൻറ പഞ്ചവത്സര വികസനപദ്ധതിയുടെ ഭാഗമായാണ് മിസൈൽ വികസിപ്പിച്ചത്. രാജ്യത്തിെൻറ സ്വയം പ്രതിരോധത്തിെൻറ ഭാഗമായാണ് മിസൈൽ പരീക്ഷിച്ചതെന്നും ഉത്തര കൊറിയയുടെ ഒൗദ്യോഗിക മാധ്യമവിഭാഗമായ കെ.സി.എൻ.എ വ്യക്തമാക്കി.
വീണ്ടും ഇന്ധനം നിറക്കാവുന്ന രീതിയിലുള്ള മിസൈലാണിത്. ഈ മാസം ഉത്തര കൊറിയ മൂന്നാംതവണയാണ് മിസൈൽ പരീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.