ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് നാദിയ കഹ്ഫ്; യു.എസിലെ ആദ്യ ഹിജാബ് ധരിച്ച ജഡ്ജി
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയായി അധികാരമേറ്റ് നാദിയ കഹ്ഫ്. ന്യൂജഴ്‌സിയിലെ പരമോന്നത കോടതിയിലാണ് വെയ്‌നിൽ നിന്നുള്ള കുടുംബ നിയമ-കുടിയേറ്റ അറ്റോണിയായ നാദിയ സ്ഥാനമേറ്റത്. ഖുർആനിൽ തൊട്ടാണ് നാദിയ സത്യപ്രതിജ്ഞ ചെയ്തത്.
സുപീരിയർ കോർട്ട് ജഡ്ജിയായാണ് നാദിയയുടെ നിയമനം. യു.എസിൽ മുസ്‌ലിം വനിതകൾ സ്റ്റേറ്റ് ജഡ്ജിയായിട്ടുണ്ടെങ്കിലും ന്യൂജഴ്സിയില്‍ ഹിജാബ് ധരിച്ച ഒരു വനിത ഈ പദവിയിലെത്തുന്നത് ആദ്യമാണ്. ന്യൂജഴ്‌സി ഗവർണർ ഫിർ മർഫിയാണ് നാദിയയെ നാമനിർദേശം ചെയ്തത്.
വർഷങ്ങളായി യു.എസിലെ സാമൂഹികരംഗത്ത് സജീവമായ നാദിയ 2003 മുതൽ മുസ്‌ലിം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിന്റെ ന്യൂജഴ്‌സി ചാപ്റ്റർ ബോർഡ് അംഗമായിരുന്നു. നിലവിൽ സംഘടനയുടെ ചെയർപേഴ്‌സനാണ്. നാദിയക്ക് രണ്ടു വയസുള്ളപ്പോഴാണ് കുടുംബം സിറിയയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.