75ാം വാർഷികത്തിൽ ആണവായുധം നിരോധിക്കണമെന്ന് നാഗസാക്കി
text_fieldsടോക്യോ: അമേരിക്ക അണുബോംബിട്ടതിെൻറ 75ാം വാർഷിക ദിനത്തിൽ ആണവായുധ നിരോധന നടപടികൾക്ക് വേഗം കൂട്ടണമെന്ന് ലോകത്തോട് നാഗസാക്കി ജനത. നാഗസാക്കിയിലെ സ്മാരകത്തിൽ നടന്ന മൗനാചരണത്തിൽ മേയറും സ്ഫോടനത്തെ അതിജീവിച്ചവരുമുൾപ്പെടെ സംബന്ധിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ അനുസ്മരണ ചടങ്ങുകൾ ചുരുക്കിയിരുന്നു. മേയർ ടൊമിഹിസ തവു സമാധാന പ്രഖ്യാപനം നിർവഹിച്ചു. ആണവായുധ നിരോധന കരാറിൽ ജപ്പാൻ സർക്കാർ ഒപ്പുവെക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അധികൃതരോട് പ്രഖ്യാപനം ആവശ്യപ്പെട്ടു.
അമേരിക്കയുടെ അണുബോംബിൽ നാഗസാക്കിയിൽ 70,000 പേരും ഹിരോഷിമയിൽ 1.40 ലക്ഷം പേരും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.