ലോകത്ത് ഏറ്റവും കൂടുതൽ സ്വർണനിക്ഷേപമുള്ള 10 രാജ്യങ്ങൾ ഏതൊക്കെ?; ഇന്ത്യയുടെ സ്ഥാനം എത്ര?
text_fieldsഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയിൽ സ്വർണനിക്ഷേപം വലിയ പങ്കാണ് വഹിക്കുന്നത്. പ്രതിസന്ധികളിൽ വലിയ ആശ്വാസമാണ് സ്വർണം. സാമ്പത്തിക മാന്ദ്യകാലങ്ങളിൽ സ്വർണത്തിന്റെ മൂല്യം പലപ്പോഴും കുതിച്ചുയരുന്നു.
വർധിച്ചുവരുന്ന സാമ്പത്തിക അനിശ്ചിതത്വം കാരണം പല രാജ്യങ്ങളും ഇപ്പോൾ സ്വർണ ശേഖരം നിലനിർത്തുന്നുണ്ട്. സെൻട്രൽ ബാങ്കുകൾ പ്രാഥമിക സുരക്ഷിതമായ ആസ്തിയായി സ്വർണത്തിനാണ് മുൻഗണന നൽകുന്നത്. ഒരു രാജ്യത്തിന്റെ വായ്പായോഗ്യതയെയും മൊത്തത്തിലുള്ള സാമ്പത്തിക നിലയെയും സ്വാധീനിക്കുന്നതിൽ സ്വർണശേഖരം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള 10 രാജ്യങ്ങളുടെ പട്ടികയിതാ...
1. ഫോർബ്‌സിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയർന്ന സ്വർണ ശേഖരം അമേരിക്കയിലാണ്. ഏതാണ്ട് 8,1336.46 ടൺ വരും അത്.
2. 3,352.65 ടൺ സ്വർണശേഖരവുമായി ജർമ്മനിയാണ് രണ്ടാംസ്ഥാനത്ത്.
3. 2,451.84 ടൺ സ്വർണ ശേഖരമുള്ള ഇറ്റലിയിൽ മൂന്നാം സ്ഥാനത്താണ്.
4. നാലാംസ്ഥാനത്തുള്ള ഫ്രാൻസിന് 2,436.88 ടൺ സ്വർണ ശേഖരമുണ്ട്.
5. 2,332.74 ടൺ സ്വർണ ശേഖരവുമായി റഷ്യ അഞ്ചാം സ്ഥാനത്താണ്.
6. ഉയർന്ന ഇടത്തരം വരുമാനമുള്ള രാജ്യമായ ചൈനയിൽ 2,191.53 ടൺ സ്വർണ ശേഖരമുണ്ട്. സ്വർണ ശേഖരത്തിന്റെ കാര്യത്തിൽ ആറാംസ്ഥാനത്താണ് ചൈന.
7.സ്വിറ്റ്സർലൻഡിൽ 1,040.00 ടൺ സ്വർണ ശേഖരമുണ്ട്.
8. എട്ടാംസ്ഥാനത്തുള്ള ജപ്പാനിൽ 845.97 ടൺ സ്വർണ ശേഖരമുണ്ട്.
9. ഫോർബ്‌സിന്റെ കണക്കനുസരിച്ച് 800.78 ടൺ കരുതൽ സ്വർണവുമായി ഇന്ത്യ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.
10 പത്താംസ്ഥാനത്തുള്ള നെതർലൻഡ്സിൽ 612.45 ടൺ സ്വർണ ശേഖരമാണുള്ളത്.
രാജ്യങ്ങൾ സ്വർണ ശേഖരം നിലനിർത്തുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, സ്വർണം സ്ഥിരവും വിശ്വസിച്ച് ആശ്രയിക്കാവുന്നതുമായ മൂല്യശേഖരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യത്തെ പിന്തുണയ്ക്കുന്നതിന് സ്വർണം ചരിത്രപരമായി സംഭാവന ചെയ്തിട്ടുണ്ട്.
യു.എസ് ഡോളറുമായുള്ള വിപരീത ബന്ധമാണ് സ്വർണ്ണത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നത്. ഡോളറിന്റെ മൂല്യം കുറയുമ്പോൾ സ്വർണത്തിന്റെ മൂല്യം വർധിക്കുന്നു. ഇത് വിപണിയിലെ ചാഞ്ചാട്ടത്തിന്റെ കാലഘട്ടത്തിൽ സെൻട്രൽ ബാങ്കുകളെ അവരുടെ കരുതൽ ശേഖരം സംരക്ഷിക്കാൻ അനുവദിക്കുന്നു.
അന്താരാഷ്ട്ര വ്യാപാരത്തിലും ധനകാര്യത്തിലും സ്വർണ ശേഖരം ഒരു പങ്കു വഹിക്കുന്നു. ചില രാജ്യങ്ങൾ വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനോ വായ്പകൾക്കുള്ള ഈടായോ സ്വർണം ഉപയോഗിക്കുന്നു. സ്വർണ ശേഖരത്തിന്റെ അസ്തിത്വം ഒരു രാജ്യത്തിന്റെ ക്രെഡിറ്റ് യോഗ്യത വർധിപ്പിക്കുകയും ആഗോള സാമ്പത്തിക വ്യവസ്ഥയിൽ അതിന്റെ നിലയെ സ്വാധീനിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.