നമീബിയൻ പ്രസിഡന്റ് ഹേഗ് ഗെയിൻഗോബ് അന്തരിച്ചു
text_fieldsവിൻഡ്ഹോക്: നമീബിയൻ പ്രസിഡന്റ് ഹേഗ് ഗെയിൻഗോബ് അന്തരിച്ചു. 82 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. നമീബിയൻ തലസ്ഥാനത്തെ ആശുപത്രിയിലാണ് അന്ത്യം.
പതിവ് വൈദ്യപരിശോധനയിലാണ് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് കഴിഞ്ഞ മാസം വിദഗ്ധ ചികിത്സക്ക് അമേരിക്കയിൽ പോയിരുന്നു.
2015 മുതൽ നമീബിയയുടെ പ്രസിഡന്‍റായിരുന്നു. 2008 മുതൽ 2012 വരെ വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 1990 മുതൽ 2002 വരെയും, 2012 മുതൽ 2015 വരെയും കാലയളവിൽ പ്രധാനമന്ത്രിയുമായിരുന്നു. 2017 മുതൽ ഭരണകക്ഷിയായ സ്വാപോ പാർട്ടി പ്രസിഡന്റായി പ്രവർത്തിച്ച് വരികയായിരുന്നു.
അർബുദ രോഗികൾ 2050ഓടെ 77 ശതമാനം വർധിക്കും -ലോകാരോഗ്യ സംഘടന
ജനീവ: 2050 ആകുമ്പോഴേക്കും അർബുദ രോഗികളുടെ എണ്ണം 77 ശതമാനം വർധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ അർബുദ രോഗം സംബന്ധിച്ച ഏജൻസിയായ ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ. പ്രതിവർഷം 3.5 കോടി കേസുകൾ ആകുമെന്നാണ് യു.എന്നിന്‍റെ മുന്നറിയിപ്പ്.
115 രാജ്യങ്ങളിൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വായു മലിനീകരണവും തെറ്റായ ജീവിത ശൈലിയും പുകയില, മദ്യം തുടങ്ങിയവയുടെ ഉപയോഗവുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.