നമീബിയ പ്രസിഡന്റ് ഹാഗെ ഗിംഗോബ് അന്തരിച്ചു
text_fieldsന്യൂഡൽഹി: നമീബിയ പ്രസിഡന്റ് ഹാഗെ ഗിംഗോബ് അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വൈസ് പ്രസിഡന്റ് നംഗോലോ എംബുംബയാണ് മരണവിവരം അറിയിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് പ്രസിഡന്റിന്റെ മരണമുണ്ടായതെന്ന് എംബുംബ പറഞ്ഞു. മരണസമയത്ത് ഭാര്യ മോണിക്ക ജിംഗോസും മക്കളും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം അദ്ദേഹത്തിന് അർബുദം സ്ഥിരീകരിച്ചിരുന്നു. രോഗവിവരത്തെ സംബന്ധിച്ച് അദ്ദേഹം പൊതുജനങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രസിഡന്റ് ചികിത്സക്കായി യു.എസിലേക്ക് പോകുമെന്നും രണ്ടിന് തിരിച്ചെത്തുമെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിരുന്നു.
2015ലാണ് നമീബയയുടെ പ്രസിഡന്റായി ഗിഗോബ് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2014ൽ അദ്ദേഹത്തിന് പോസ്റ്ററേറ്റ് കാൻസർ ബാധിച്ചുവെങ്കിലും രോഗമുക്തനായി ഗിംഗോബ് പ്രസിഡന്റ് പദത്തിലേക്ക് എത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.