ഛിന്നഗ്രഹത്തെ ഇടിച്ചിടാൻ ഡാർട്ട് യാത്ര തുടങ്ങി
text_fieldsന്യൂയോർക്: ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ ഇടിച്ചുനീക്കാൻ ലക്ഷ്യമിട്ട് നാസ വികസിപ്പിച്ച പ്രതിരോധ സംവിധാനമായ ഡബ്ൾ ആസ്ട്രോയ്ഡ് റീ ഡയറക്ഷൻ ടെസ്റ്റ് (ഡാർട്ട്) വിക്ഷേപിച്ചു. ഛിന്നഗ്രഹത്തിൽ പേടകം ഇടിച്ചിറക്കി അതിെൻറ സഞ്ചാരപാത മാറ്റുകയാണ് ഡാർട്ടിെൻറ ജോലി. ഭൂമിയുടെ നിലനിൽപിന് ഭീഷണിയാകുന്ന ബഹിരാകാശ ശിലകളെ മനുഷ്യന് തടഞ്ഞുനിർത്താനാകുമോ എന്നറിയാനുള്ള പരീക്ഷണംകൂടിയാണിത്.
കാലിഫോർണിയയിൽനിന്ന് സ്‌പേസ് എക്സിെൻറ ഫാൽക്കൺ-9 റോക്കറിൽ നവംബർ 23ന് രാത്രി 10.21നായിരുന്നു പേടകം വിക്ഷേപിച്ചത്. ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ ചുറ്റുന്ന ഡിഫോർമസ് എന്ന കുഞ്ഞൻ ഛിന്നഗ്രഹത്തെയാണ് ഡാർട്ട് ലക്ഷ്യംവെക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ഡിഫോർമസിെൻറ സഞ്ചാരപാതയിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം സെപ്റ്റംബറോടെയായിരിക്കും ഡാർട്ട് ലക്ഷ്യസ്ഥാനെത്തത്തുക. ഡിഡിമോസ്-ഡിഫോർമസ് ഛിന്നഗ്രഹങ്ങളെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ ചുറ്റുന്ന ഡിഫോർമസ് എന്ന കുഞ്ഞൻ ഛിന്നഗ്രഹത്തെ ഡാർട്ട് ചെന്നിടിക്കും. ഇടിയുടെ ആഘാതത്തിൽ ഡിഫോർമസിെൻറ സഞ്ചാരപാതയിൽ നേരിയ വ്യതിയാനമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയമായാൽ ഡിഫോർമസ് ഡിഡിമോസിനെ ചുറ്റുന്നത് കുറച്ചുകൂടി വേഗത്തിലാകും.
ഇടിയിലുണ്ടാകുന്ന മാറ്റങ്ങൾ ശാസ്ത്രജ്ഞർ പഠനവിധേയമാക്കും. ഭൂമിക്ക് ഭീഷണിയുയർത്തുന്ന ഛിന്നഗ്രഹങ്ങളല്ല ഡിഡിമോസും ഡിഫോർമസും, പഠനത്തിനുവേണ്ടി മാത്രമാണ് ദൗത്യം. ഒറ്റക്കു സഞ്ചരിക്കുന്ന ഛിന്നഗ്രഹത്തെ െവച്ച് പരീക്ഷണം നടത്തിയാൽ ഇടി ഫലംകണ്ടോ എന്നറിയാൻ ഏറെക്കാലം കാത്തിരിക്കണം. അതിനാലാണഎ ഡിഫോർമസിനെ ദൗത്യത്തിനായി തിരഞ്ഞെടുത്തത്. കൂട്ടിയിടി ചിത്രീകരിക്കാനായി ഒരു കുഞ്ഞൻ സാറ്റലൈറ്റുകൂടി ഡാർട്ട് പേടകത്തിനകത്തുണ്ട്. ഛിന്നഗ്രഹത്തിലേക്ക് പതിക്കുന്നതിനുമുമ്പ് ലിസിയ ക്യൂബ് എന്ന ഈ ചെറു സാറ്റലൈറ്റിനെ പ്രധാന പേടകത്തിൽനിന്ന് സ്വതന്ത്രമാക്കും.
ഭൂമിയിലിടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടിെല്ലങ്കിലും ഭാവിയിൽ അത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നാൽ ഡാർട്ട് നൽകുന്ന വിവരങ്ങൾ നിർണായകമായിരിക്കും. ഡാര്‍ട്ടുമായുണ്ടായ കൂട്ടിയിടിയുടെ അനന്തര ഫലം എന്താണെന്ന് പഠിക്കാൻ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഹെര എന്ന പേരില്‍ മറ്റൊരു പേടകം 2026ല്‍ വിക്ഷേപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.