നാസയുടെ പെർസിവറൻസ് വ്യാഴാഴ്ച ചൊവ്വയിലിറങ്ങും
text_fieldsവാഷിങ്ടൺ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ചൊവ്വ ദൗത്യമായ പെർസിവറൻസ് പേടകം വ്യാഴാഴ്ച ചൊവ്വയിലിറങ്ങും. ആറരമാസം നീണ്ട യാത്രക്കൊടുവിലാണ് പേടകം ചൊവ്വയിലെത്തുക. ചൊവ്വയിലെ മലഞ്ചെരിവുകളും മണൽക്കൂനകളും പാറക്കൂട്ടങ്ങളും നിറഞ്ഞ ജസെറോ ഗർത്തത്തിലാണ് പേടകം ഇറങ്ങുക.
ലാൻറിങ് സങ്കീർണമായിരിക്കുമെന്നാണ് കരുതുന്നത്. പേടകമിറങ്ങിയാൽ ഉടൻ വിവരം ഭൂമിയിലെത്തും. മണിക്കൂറിൽ 19500 കി.മി വേഗതയിലാണ് റോവർ ചൊവ്വയിലേക്ക് കുതിക്കുക. ഈ സമയം 1300 ഡിഗ്രി സെല്‍ഷ്യസ് വരെ ഇത് ചൂടാവും.
നിശ്ചിത അകലത്തില്‍ പാരച്യൂട്ട് വിടരും. പാരച്യൂട്ട് പുറത്തുവന്ന് 20 സെക്കൻറിനോടടുത്ത് പേടകത്തിെൻറ താഴ്ഭാഗം വേര്‍പെടും. ശേഷം റോവറിലെ ടെറൈന്‍ റിലേറ്റീവ് നാവിഗേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷിതമായി ഇറങ്ങാന്‍ സാധിക്കുന്ന സ്ഥലം കണ്ടെത്തും. തുടർന്ന് റോവര്‍ പാരച്യൂട്ടില്‍നിന്ന് വേര്‍പെട്ട് റെട്രോ റോക്കറ്റുകളുടെ സഹായത്തോടെ പറക്കുകയും മണിക്കൂറില്‍ 2.7 കി.മീ. വേഗതയില്‍ ഉപരിതലത്തിലിറങ്ങുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.