ഫിൻലൻഡിന് അംഗത്വം; നാറ്റോ ആസ്ഥാനത്ത് പതാക ഉയർന്നു
text_fieldsഹെൽസിങ്കി: ഫിൻലൻഡിന് ഇത് ചരിത്ര നിമിഷം. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യം ഔദ്യോഗികമായി നാറ്റോ അംഗമായി. ഇതോടെ, റഷ്യയുമായുള്ള പാശ്ചാത്യ രാജ്യങ്ങളുടെ അതിർത്തി ഇരട്ടിയായി.
ബ്രസൽസിൽ എത്തിയ ഫിൻലൻഡ് വിദേശകാര്യമന്ത്രി ബന്ധപ്പെട്ട രേഖകൾ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് കൈമാറിയതോടെയാണ് നടപടികൾ പൂർത്തിയായത്. നാറ്റോ ആസ്ഥാനത്ത് ഫിൻലൻഡിെന്റ പതാകയും ഉയർന്നു.
പടിഞ്ഞാറൻ രാജ്യങ്ങളോടും റഷ്യയോടും തുല്യ സമീപനം സ്വീകരിക്കുന്ന നിലപാടാണ് ഫിൻലൻഡ് സ്വീകരിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം റഷ്യ യുക്രെയ്നുമേൽ ആക്രമണം അഴിച്ചുവിട്ടതോടെ സാഹചര്യം മാറി. അരക്ഷിതത്വം നേരിട്ട രാജ്യം ക്രമേണ നാറ്റോ അനുകൂല നിലപാടിലേക്ക് നീങ്ങുകയായിരുന്നു.
ഹെൽസിങ്കിയിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്ത് നാറ്റോയുടെ പതാകയും ഉയർന്നു. 1340 കിലോമീറ്റർ അതിർത്തിയാണ് ഫിൻലൻഡ് റഷ്യയുമായി പങ്കിടുന്നത്.
ഫിൻലൻഡ് പാർലമെന്റ് വെബ്സൈറ്റ് ഹാക്ക് ചെയ്തു
ഹെൽസിങ്കി: നാറ്റോ അംഗത്വത്തിന് പിന്നാലെ ഫിൻലൻഡ് പാർലമെന്റ് വെബ്സൈറ്റിനുനേരെ സൈബർ ആക്രമണം. റഷ്യൻ അനുകൂല ഹാക്കർ ഗ്രൂപ്പായ നോനെയിം057, ആക്രമണത്തിെന്റ ഉത്തരവാദിത്തം ഏറ്റെടുത്തു. ഫിൻലൻഡ് നാറ്റോ അംഗമായതിന് തിരിച്ചടിയായാണ് ആക്രമണം നടത്തിയതെന്ന് സംഘം അറിയിച്ചു. എന്നാൽ, സംഘത്തിെന്റ അവകാശവാദത്തിൽ വ്യക്തത വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.