Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Island
cancel
Homechevron_rightNewschevron_rightWorldchevron_rightമഹാമാരിയെ രണ്ടു...

മഹാമാരിയെ രണ്ടു വർഷത്തോളം അതിർത്തിക്ക്​ പുറത്തുനിർത്തിയ ഇൗ​ ദ്വീപിലും കോവിഡ്​

text_fields
bookmark_border

വെല്ലിങ്​ടൺ: ലോകം മഹാമാരിക്ക്​ മുമ്പിൽ പകച്ചുനിൽക്കു​േമ്പാഴും ഒരു കോവിഡ്​ കേസ്​ പോലും റിപ്പോർട്ട്​ ചെയ്യാതിരുന്ന കുക്ക് ദ്വീപിൽ ആദ്യ രോഗബാധ സ്​ഥിരീകരിച്ചു. ദക്ഷിണ പസഫിക്​ രാജ്യമായ ഇവിടെ അതിർത്തികൾ സഞ്ചാരികൾക്കായി തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ സംഭവം.

17,000 ത്തോളം ദ്വീപ്​ നിവാസികളാണ്​ ഇവിടെയുള്ളത്​. ഇതിൽ 96 ശതമാനത്തോളം പേരും രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിക്കുകയും ചെയ്​തിരുന്നു.

പത്തുവയസുകാരനാണ്​ രോഗം സ്​ഥിരീകരിച്ചതെന്ന്​ പ്രധാനമന്ത്രി മാർക്ക്​ ബ്രൗൺ അറിയിച്ചു. കുട്ടിയും കുടുംബവും നിരീക്ഷണത്തിൽ കഴിയുകയാണ്​. 176യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലാണ്​ കുട്ടി ദ്വീപിലെത്തിയത്​. വിമാനയാത്ര ആരംഭിക്കുന്നതിന്​ മുമ്പ്​ കുട്ടിയുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നാൽ ദ്വീപിലെത്തിയതിന്​ ശേഷം നടത്തിയ പരി​േ​ശാധനയിൽ രോഗം സ്​ഥിരീകരിച്ചു. ന്യൂസിലൻഡിൽനിന്ന്​ കുട്ടി ദ്വീപിലെത്തിയതെന്ന്​ കരുതുന്നു.

അതിർത്തികൾ തുറക്കുന്നതിന്​ മുന്നോടിയായി ഞങ്ങൾ സ്വയം പ്രതിരോധ നടപടികൾ സ്വീകരിച്ചു. പരിശോധന ശക്തമാക്കിയതാണ്​ അതിർത്തിയിൽവെച്ചുതന്നെ രോഗം കണ്ടെത്താൻ സാധിച്ചതെന്നും പ്രധാനമ​ന്ത്രി പറഞ്ഞു.

ലോകത്ത്​ കോവിഡ്​ മഹാമാരി ദ്വീപ്​ തങ്ങളുടെ അതിർത്തികൾ അടച്ചിട്ടിരുന്നു. ജനുവരി 14 മുതൽ ന്യൂസ്​ലൻഡുമായി ക്വാറന്‍റീനില്ലാത്ത യാത്രകൾക്കായുള്ള പദ്ധതികളും ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. ന്യൂസിലൻഡുമായി സ്വതന്ത്ര സഹകരണത്തിൽ നിലനിൽക്കുന്ന രാജ്യമാണിവിടം. വിനോദ സഞ്ചാരമാണ്​ ഇവിടത്തെ പ്രധാന സാമ്പത്തിക ​മേഖല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Corona Virus
News Summary - Nearly 2 Years After Covid Outbreak This Island Reports Its First Case
Next Story