യൂറോപ്പിൽ 2023ലെ കൊടുംചൂടിൽ ജീവൻ നഷ്ടമായത് 50,000 ത്തോളം ആളുകൾക്ക്
text_fieldsബ്രസൽസ്: കനത്ത ചൂട് മൂലം 2023ൽ യൂറോപ്പിൽ ജീവൻ നഷ്ടമായത് 50,000ത്തോളം പേർക്കെന്ന് പഠനം. ബാഴ്സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ലോകത്ത് ഏറ്റവും ചൂട് കൂടിയ വർഷമായിരുന്നു 2023. കാലാവസ്ഥ വ്യതിയാനത്തിലെ ചെറിയ വ്യത്യാസം പോലും താപനില വർധിക്കാൻ കാരണമാകുന്നു. ചൂട് അനിയന്ത്രിതമായി വർധിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്നു.
ലോകത്തിൽ ഏറ്റവും വേഗം ചൂടാകുന്ന ഭൂഖണ്ഡത്തിലാണ് യൂറോപ്യൻ ജനത ജീവിക്കുന്നത്. തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 2023ൽ ചൂട് മൂലം മരിച്ചവരുടെ എണ്ണത്തിൽ ക്രമാധീതമായ വർധനവാണ് ഉണ്ടായിരിക്കുന്നത്.
35 യൂറോപ്യൻ രാജ്യങ്ങളിലെ താപനിലയും മരണനിരക്കും താരതമ്യ പഠനം നടത്തിയാണ് ഗവേഷകർ റിപ്പോർട്ട് തയാറാക്കിയത്. അതിൽ തന്നെ ഗ്രീസ്, ബൾഗേറിയ, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കുടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ചൂട് കാരണം മരണപ്പെട്ടവരുടെ എണ്ണം 47,690 വരുമെന്നാണ് റിപ്പോർട്ടിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.