കേരളത്തിൽ ഇക്കുറിയുമില്ല; കാനഡയിൽ ഇക്കുറിയും 'നെഹ്റു ട്രോഫി വള്ളംകളി'
text_fieldsചെങ്ങന്നൂർ: ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലിൽ നെഹ്റു ട്രോഫി വള്ളംകളി നടക്കേണ്ടതാണ്. പക്ഷേ, കോവിഡ് മഹാമാരിയിൽ ഇക്കുറിയും വള്ളംകളി നടക്കില്ല. എന്നാൽ, അങ്ങ് ദൂരെ കാനഡയിൽ 'നെഹ്റു ട്രോഫി വള്ളം കളി' ഈ മാസം 21 ന് ഓളപ്പരപ്പിനെ ഉന്മാദത്തിലാക്കും.
നെഹ്റു ട്രോഫി മാതൃകയിലാണ് കാനഡയിൽ കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി മത്സരം നടത്തുക. ഇതിെൻറ പതാക ഉയർത്തൽ വ്യവസായി ഡോ.എം.എ. യൂസുഫലി നിർവഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വെർച്വൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കനേഡിയൻ മലയാളികൾക്കായി രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഒേൻറരിയോയിലെ പ്രഫസേഴ്സ് േലക്കിലാണ് മത്സരം. ബ്രാംപ്റ്റൺ മലയാളി സമാജത്തിെൻറ നേതൃത്വത്തിൽ ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുചെറിയ പതിപ്പായാണ് ബ്രാംപ്റ്റണിലെ ബോട്ട് റേസ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.