നേപ്പാളിൽ ജനം വിധിയെഴുതി; ഫലം ഡിസംബർ എട്ടിന്
text_fieldsകാഠ്മണ്ഡു: കനത്ത സുരക്ഷാക്രമീകരണങ്ങളുടെ അകമ്പടിയിൽ നേപ്പാൾ പാർലമെന്റിലേക്കും പ്രവിശ്യ അസംബ്ലികളിലേക്കും ഞായറാഴ്ച വോട്ടെടുപ്പ് നടത്തി. 22,000 പോളിങ് സ്റ്റേഷനുകളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ പൗരന്മാർ വോട്ടുചെയ്തു. ഞായറാഴ്ച വൈകീട്ട് രാത്രിതന്നെ വോട്ടെണ്ണൽ ആരംഭിച്ചെങ്കിലും ഫലപ്രഖ്യാപനത്തിന് ഡിസംബർ എട്ടുവരെ കാത്തിരിക്കണം.
867 സ്വതന്ത്രർ ഉൾപ്പെടെ 2412 സ്ഥാനാർഥികളാണ് 275 അംഗ പാർലമെന്റിലേക്കു മത്സരിച്ചത്. നേപ്പാളി കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ മാവോയിസ്റ്റ് സെന്റർ, കമ്യൂണിസ്റ്റ് പാർട്ടി മാവോയിസ്റ്റ് യൂനിഫൈഡ് സോഷ്യലിസ്റ്റ്, ലോക് താന്ത്രിക് സമാജ്വാദി പാർട്ടി എന്നിവ ഉൾപ്പെടുന്ന ഭരണസഖ്യവും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂനിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്), രാഷ്ട്രീയ പ്രചാതന്ത്ര പാർട്ടി, ജനത സമാജ്വാദി പാർട്ടി എന്നിവ ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.