നേപ്പാൾ: വീണ്ടും വിശ്വാസവോട്ട് നേടി പ്രചണ്ഡ
text_fieldsകാഠ്മണ്ഡു: പാർലമെന്റിൽ വിശ്വാസ വോട്ട് നേടി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ പ്രചണ്ഡ. 275 ആണ് പാർലമെന്റിന്റെ (ജനപ്രതിനിധി സഭ) അംഗബലം. പ്രചണ്ഡ 157 വോട്ട് നേടി.
69 വയസ്സുള്ള പ്രധാനമന്ത്രി നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ (മാവോയിസ്റ്റ് സെന്റർ) മുൻ ഗറില്ല നേതാവാണ്. മൊത്തം 158 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.
പ്രധാന പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു. 2022ൽ അധികാരമേറ്റ ശേഷം പ്രചണ്ഡ നാലാമത്തെ തവണയാണ് വിശ്വാസവോട്ട് തേടുന്നത്. ഏതാനും ദിവസം മുമ്പ് സഖ്യകക്ഷിയായ ജനത സമാജ്ബാദി പാർട്ടി സർക്കാറിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ഭരണഘടന പ്രകാരം, ഏതെങ്കിലും സഖ്യകക്ഷി സർക്കാറിനുള്ള പിന്തുണ പിൻവലിച്ചാൽ പ്രധാനമന്ത്രി വിശ്വാസവോട്ട് തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.