നേപ്പാളിൽ ദുെബയെ പ്രധാനമന്ത്രിയായി നിയമിക്കാൻ സുപ്രീംകോടതി ഉത്തരവ്; ശർമ ഒലിക്ക് വൻ തിരിച്ചടി
text_fieldsകാഠ്മണ്ഡു: നേപ്പാൾ കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദു ബെയെ ഉടൻ പ്രധാനമന്ത്രിയായി നിയമിക്കാൻ പ്രസിഡൻറ് ബിദ്യ ദേവി ബണ്ഡാരിക്ക് നിർദേശം നൽകി സുപ്രീംകോടതി. പിരിച്ചുവിട്ട പാർലമെൻറ് പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ശുംശർ റാണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിേൻറതാണ് വിധി. പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ നിർദേശപ്രകാരം പ്രസിഡൻറ് പാർലമെൻറ് പിരിച്ചുവിട്ടത് ഭരണഘടന വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. പാർലമെൻറ് പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒലിക്ക് വലിയ തിരിച്ചടിയാണ് കോടതി വിധി. ദുബെ മുമ്പ് നാലുതവണ നേപ്പാൾ പ്രധാനമന്ത്രിപദം വഹിച്ചിട്ടുണ്ട്. ജൂലൈ 18നകം പാർലമെൻറ് സമ്മേളനം വിളിച്ചുചേർക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ മേയ് 22നും ഡിസംബർ 20നുമായിരുന്നു അഞ്ചുമാസത്തിനിടെ രണ്ടുതവണയായി പ്രസിഡൻറ് പാർലമെൻറ് പിരിച്ചുവിട്ടത്. വരുന്ന നവംബർ 12നും 19നും തെരഞ്ഞെടുപ്പ് നടത്താനാണ് ഒലിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.