ഇസ്രായേലി കപ്പലിലെ സ്ഫോടനത്തിനുപിന്നിൽ ഇറാനെന്ന് നെതന്യാഹു
text_fieldsമസ്കത്ത്: ഒമാൻ ഉൾക്കടലിൽ ഇസ്രായേൽ വാഹന വാഹിനി കപ്പലായ എ.വി. ഹെലിയോസ് റേയിൽ കഴിഞ്ഞയാഴ്ചയുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഇറാൻ ആണെന്ന ആരോപണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേലി റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു ആരോപണം ഉന്നയിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് കപ്പലിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനു പിന്നിൽ തങ്ങളാണെന്ന ആരോപണം ഇറാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.
തെൽഅവീവ് ആസ്ഥാനമായുള്ള റേ ഷിപ്പിങ് ലിമിറ്റഡ് കമ്പനിയുടേതാണ് സ്ഫോടനം നടന്ന കപ്പൽ. ദമ്മാമിൽനിന്ന് സിംഗപ്പൂരിലേക്ക് പോകുന്നതിനിടയിലാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വിശദാംശങ്ങൾ വ്യക്തമായിട്ടില്ല. അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ കപ്പലിെൻറ വശങ്ങളിൽ ദ്വാരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി കപ്പൽ ദുബൈയിലെ മിന റാഷിദ് ക്രൂയിസ് ടെർമിനലിലേക്ക് അടുപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥർ ദുബൈയിലേക്ക് പോയതായി ഹാരെറ്റ്സ് ദിനപത്രവും റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് പിന്നിൽ ഇറാനാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് മേധാവിയും ഞായറാഴ്ച ആരോപിച്ചിരുന്നു. എന്നാൽ, ഇസ്രാേയലിെൻറ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് സഇൗദ് കാത്തിബ് സാദെ അഭിപ്രായപ്പെട്ടു. വിശ്വാസ്യത ഒട്ടുമില്ലാത്തതാണ് ആരോപണമെന്നും വക്താവ് പറഞ്ഞു.
ഇറാനുമായി ഇനിയും ചർച്ചക്ക് തയാറെന്ന് അമേരിക്ക
വാഷിങ്ടൺ: ഇറാനുമായി ആണവചർച്ചകൾക്ക് ഇനിയും സന്നദ്ധമാണെന്ന് അമേരിക്ക. ചർച്ചക്ക് സന്നദ്ധമല്ലെന്ന ഇറാൻ നിലപാട് നിരാശജനകമാണെന്നും ചർച്ചക്ക് ഇനിയും ബൈഡൻ ഭരണകൂടം സന്നദ്ധമാണെന്നും മുതിർന്ന അമേരിക്കൻ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ പറഞ്ഞു. അനൗദ്യോഗിക ചർച്ചകൾക്ക് സമയമില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം വക്താവ് സയീദ് ഖതിബ്സാദെ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതേ തുടർന്നാണ് അമേരിക്കയുടെ പ്രതികരണം.
അമേരിക്ക ആദ്യം ഉപരോധം പൂർണമായും ഇളവുചെയ്യെട്ട എന്നാണ് ഇറാൻ ആവശ്യം. മുന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍നിന്ന് പിന്മാറിയതിന് പിന്നാലെ ഇരുരാജ്യവും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇറാനുമായുള്ള അനൗദ്യോഗിക ചര്‍ച്ചക്ക് ആതിഥ്യംവഹിക്കാന്‍ സന്നദ്ധമാണെന്ന് യൂറോപ്യന്‍ യൂനിയന്‍ നേരത്തെ അറിയിച്ചിരുന്നു. ഈ ചര്‍ച്ചക്ക് തയാറാണെന്ന് അമേരിക്കയും അറിയിച്ചിട്ടുണ്ട്. ഇറാെൻറ തീരുമാനമാണ് ഇനി നിർണായകമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.