Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബന്ദികളുടെ ജീവൻ...

ബന്ദികളുടെ ജീവൻ രക്ഷിക്കാത്തതിന് മാപ്പ് തരണമെന്ന് നെതന്യാഹു

text_fields
bookmark_border
ബന്ദികളുടെ ജീവൻ രക്ഷിക്കാത്തതിന് മാപ്പ് തരണമെന്ന് നെതന്യാഹു
cancel

തെൽഅവീവ്: ഗസ്സയിൽ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ബന്ദികളുടെ ​ബന്ധുക്കളെ നേരിൽ കണ്ടാണ് മാപ്പുപറഞ്ഞത്. ഇക്കാര്യം തിങ്കളാഴ്ച രാത്രി ജറുസലേമിൽ നടത്തിയ വാർത്താസമ്മേളനത്തിലും നെതന്യാഹു ആവർത്തിച്ചു. ‘ആറ് ബന്ദികളിൽ ചിലരുടെ കുടുംബങ്ങളോട് സംസാരിക്കുകയും അവരോട് മാപ്പു ചോദിക്കുകയും ചെയ്തു. ഞാൻ കുടുംബങ്ങളോട് പറഞ്ഞകാര്യം ഇവിടെ ആവർത്തിക്കുന്നു: അവരെ ജീവനോടെ തിരികെ കൊണ്ടുവരാൻ കഴിയാത്തതിൽ ഞാൻ നിങ്ങളോട് മാപ്പു ചോദിക്കുന്നു. ഞങ്ങൾ അവരു​െ2 അടുത്തെത്തിയിരുന്നു. പക്ഷേ വിജയിച്ചില്ല. ഇതിന് ഹമാസ് വലിയ വില നൽകേണ്ടിവരും” -നെതന്യാഹു പറഞ്ഞു.

അതേസമയം, സമ്മർദത്തിന് വഴങ്ങി​​ല്ലെന്നും ബന്ദിമോചന കരാറിൽ ഏർപ്പെടണ​​മെങ്കിൽ ഫിലാഡൽഫി ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന പിന്മാറണ​മെന്ന ഹമാസിന്റെ നിർദേശം അംഗീകരിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു. ഈജിപ്ത്- ഗസ്സ അതിർത്തിയിൽ ഇസ്രായേൽ സാന്നിധ്യം നിലനിർത്തി മാത്രമേ വെടിനിർത്തൽ കരാറിന് താൻ സമ്മതിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, 100ലേറെ ബന്ദികളെ മോചിപ്പിക്കണമെങ്കിൽ ഗസ്സയിൽ നിന്ന് ഇസ്രായേൽ പൂർണമായി പിൻവാങ്ങണമെന്നാണ് ഹമാസ് മുന്നോട്ടുവെച്ച നിബന്ധന. ഈ​ജി​പ്ത് അ​തി​ർ​ത്തി​യോ​ടു​ചേ​ർ​ന്ന ഫി​ല​ഡെ​ൽ​ഫി ഇ​ട​നാ​ഴി​യും, തെ​ക്ക്- വ​ട​ക്ക​ൻ ഗ​സ്സ​ക​ളെ നെ​ടു​കെ പി​ള​ർ​ത്തി നി​ർ​മി​ച്ച നെ​റ്റ്സാ​റിം ഇ​ട​നാ​ഴി​യും അ​ട​ക്കം ഗ​സ്സ​യി​ലെ മൊ​ത്തം പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും പൂ​ർ​ണ​മാ​യി ഇ​​​സ്രാ​യേ​ൽ സൈ​നി​ക പി​ന്മാ​റ്റ​മി​ല്ലാ​തെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നി​ല്ലെ​ന്ന് ഹ​മാ​സ് ആ​വ​ർ​ത്തി​ച്ചു. വീ​ണ്ടും ​വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന് യു.​എ​സ് രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​തി​ർ​ന്ന ഹ​മാ​സ് നേ​താ​വ് ഖ​ലീ​ൽ അ​ൽ​ഹ​യ്യ​യു​ടെ വി​ശ​ദീ​ക​ര​ണം.

അതിനിടെ, ബ​ന്ദി മോ​ച​ന​മാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി സം​ഘ​ട​ന ആ​ഹ്വാ​നം ചെ​യ്ത പൊ​തു​പ​ണി​മു​ട​ക്കി​ലും വ​ൻ​പ്ര​തി​ഷേ​ധ​ങ്ങ​ളി​ലും ഇ​സ്രാ​യേ​ൽ സ്തം​ഭി​ച്ചു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​ത്തി​ല​ട​ക്കം തി​ങ്ക​ളാ​ഴ്ച സ​ർ​വി​സ് മു​ട​ങ്ങി. വി​ദ്യാ​ല​യ​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, ഫാ​ക്ട​റി​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, തു​റ​മു​ഖ​ങ്ങ​ൾ എ​ന്നി​വ ഭാ​ഗി​ക​മാ​യോ പൂ​​ർ​ണ​മാ​യോ പ​ണി​മു​ട​ക്കി​യ​പ്പോ​ൾ ചി​ല​യി​ട​ങ്ങ​ളി​ൽ ബ​സ്, റെ​യി​ൽ ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ല​ക്ഷ​ങ്ങ​ൾ പ​​ങ്കെ​ടു​ത്ത പ്ര​ക​ട​ന​ങ്ങ​ൾ അ​ധി​കാ​രി​ക​ളെ ഞെ​ട്ടി​ക്കു​ന്ന​താ​യി. ശ​നി​യാ​ഴ്ച ഗ​സ്സ​യി​ൽ ആ​റു ബ​ന്ദി​ക​ളെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബ​ന്ദി മോ​ച​ന ക​രാ​റി​ന് നെ​ത​ന്യാ​ഹു സ​ർ​ക്കാ​റി​നെ നി​ർ​ബ​ന്ധി​ച്ച് ഏ​റ്റ​വും വ​ലി​യ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ഹി​സ്റ്റാ​ഡ്രൂ​ട്ട് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

ഉ​ച്ച​യോ​ടെ സ​ർ​ക്കാ​ർ ന​ൽ​കി​യ ഇ​ഞ്ച​ങ്ഷ​ൻ പ​രി​ഗ​ണി​ച്ച കോ​ട​തി അ​ടി​യ​ന്ത​ര​മാ​യി പ​ണി​മു​ട​ക്ക് നി​ർ​ത്തി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

11 മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് രാ​ജ്യ​ത്ത് നെ​ത​ന്യാ​ഹു സ​ർ​ക്കാ​റി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി വ​ൻ പ​ണി​മു​ട​ക്ക്. ജ​റൂ​സ​ല​മി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ടി​നു മു​ന്നി​ലും തെ​ൽ അ​വീ​വി​ൽ സൈ​നി​ക ആ​സ്ഥാ​ന​ത്തും സ​മ​ര​ക്കാ​ർ വ​ൻ റാ​ലി​ക​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്തു. കൊ​ല്ല​പ്പെ​ട്ട ബ​ന്ദി​ക​ളു​ടെ ഉ​റ്റ​വ​രും പ​ണി​മു​ട​ക്കി​ൽ അ​ണി​ചേ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​യി. എ​ട്ടു ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ അം​ഗ​ങ്ങ​ളാ​യ സം​ഘ​ട​ന​യാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictBenjamin Netanyahuhostages
News Summary - Netanyahu asks forgiveness from families for failing to bring murdered hostages home alive
Next Story