Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2020 10:12 PM IST Updated On
date_range 10 Oct 2020 10:12 PM ISTഎത്യോപ്യയിെല 2000 ജൂത വംശജരെ ഇസ്രായേലിലേക്ക് കൊണ്ടുവരുമെന്ന് നെതന്യാഹു
text_fieldsbookmark_border
ആദിസ് അബാബ: എത്യോപ്യയിലെ 2000 ജൂത വംശജരെ ഉടൻ ഇസ്രായേലിലേക്ക് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദുമായുളള ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എത്യോപ്യയിലെ ജൂതർ ഇസ്രായേലിനെ മാതൃ രാജ്യം ആയാണ് കാണുന്നതെന്നും അവരെ കൊണ്ടുവരുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
ആദിസ് അബാബയിലും ഗോണ്ടറിലുമായി 13000 ജൂതർ ഏറെ പ്രയാസകരമായാണ് കഴിയുന്നത്. അവർക്ക് എത്രയും വേഗം ഇസ്രായേലിലെത്താനുള്ള അവസരമൊരുക്കുമെന്നും നെതന്യാഹു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story