ഡ്രോണാക്രമണ ഭീഷണി; മകന്റെ വിവാഹചടങ്ങുകൾ നീട്ടിവെക്കാനൊരുങ്ങി നെതന്യാഹു
text_fieldsതെൽ അവീവ്: ഡ്രോണാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മകൻ അവനെറിന്റെ വിവാഹ ചടങ്ങുകൾ നീട്ടിവെക്കാനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വിവിധ തലങ്ങളിൽ യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേത്തിന്റെ നീക്കം. ഇസ്രായേലി മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
നവംബർ 26നാണ് നെതന്യാഹുവിന്റെ മകനായ അവനെറിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വടക്കൻ തെൽ അവീവിലെ റോണിത് ഫാമിൽ ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനം. എന്നാൽ, അതിഥികൾക്ക് ഉൾപ്പടെ ഭീഷണിയുണ്ടാവാനുള്ള സാഹചര്യം മുൻനിർത്തി ഇത് മാറ്റാൻ നെതന്യാഹു ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. നേരത്തെ ഹിസ്ബുല്ല തൊടുത്ത ഡ്രോണുകളിലൊന്ന് നെതന്യാഹുവിന്റെ വീട്ടിലെ ജനലിലാണ് പതിച്ചത്. സംഭവം നടക്കുമ്പോൾ നെതന്യാഹു വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വീടിന്റെ ജനൽച്ചില്ലിന് കേടുപാട് പറ്റിയതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
ലബാനാനിൽ നിന്നും ഇസ്രായേലിന് നേരെ ഇന്നും ഡ്രോണാക്രമണമുണ്ടായി. ലബനാനിൽ നിന്നും വന്ന ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് ഇസ്രായേൽ പ്രതിരോധസേന അവകാശപ്പെട്ടു. നഹാരിയ ഉൾപ്പടെയുള്ള നഗരങ്ങളിൽ ഡ്രോണാക്രമണത്തെ തുടർന്ന് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.