നെതന്യാഹുവിന്റെ ജനസമ്മതി കുത്തനെ ഇടിഞ്ഞു; സർക്കാറിൽ വിശ്വാസമുള്ളത് 22 ശതമാനം ആളുകൾക്ക് മാത്രം
text_fieldsതെൽഅവീവ്: ഗസ്സയിലെ ജനങ്ങളെ കൂട്ടക്കശാപ്പ് ചെയ്യുന്നത് തുടരുന്നതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ജനസമ്മതി കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. ചാനൽ 12 നടത്തിയ അഭിപ്രായ സർവേയനുസരിച്ച് 29 ശതമാനം ആളുകൾ മാത്രമാണ് നെതന്യാഹുവിൽ വിശ്വാസമർപ്പിക്കുന്നത്. 22 ശതമാനം ആളുകൾക്ക് മാത്രമേ നെതന്യാഹു സർക്കാറിൽ വിശ്വാസമുള്ളു. അതിനേക്കാളുപരി ആളുകൾക്ക് വിശ്വാസം ഇസ്രായേൽ ഡിഫൻസ് ഫോഴ്സിലാണ്. 75 ശതമാനം ആളുകളകന് ഐ.ഡി.എഫിനെ പിന്തുണക്കുന്നത്.
47 ശതമാനം ജനങ്ങൾക്ക് ഐ.ഡി.എഫ് തലവൻ ലെഫ്. ജനറൽ ഹെർസി ഹാലേവിയെ പിന്തുണക്കുന്നു. ഗസ്സയിൽ ഹമാസിനെതിരായ ഇസ്രായേലിന്റെ യുദ്ധം വിജയം കണ്ടുവെന്ന് എങ്ങനെയാണ് വിശ്വസിക്കുക എന്നാണ് പലരും ചോദിച്ചത്. ബന്ദികളെ പൂർണമായും മോചിപ്പിച്ചാൽ മാത്രമേ ഇസ്രായേലിന്റെ സൈനിക നീക്കം വിജയം കണ്ടുവെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും സർവേയിൽ പങ്കെടുത്ത 68 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.
അതിനിടെ, ജനുവരി 27ന് നടക്കുന്ന ഹോളോകോസ്റ്റ് അനുസ്മരണത്തിൽ അറസ്റ്റ് ഭയന്ന് നെതന്യാഹു പങ്കെടുത്തേക്കില്ലെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനും ഇസ്രായേൽ മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ ഗസ്സയിലെ യുദ്ധക്കുറ്റങ്ങളിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.