റഷ്യ സൈനികസഹായം ആവശ്യപ്പെട്ടതിനെക്കുറിച്ച് കേട്ടിട്ട് പോലുമില്ലെന്ന് ചൈനീസ് എംബസി
text_fieldsബിജിങ്: യുക്രെയ്‌നിലെ അധിനിവേശത്തിന് സൈനിക ഉപകരണങ്ങൾ നൽകാന്‍ റഷ്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നെന്ന ആരോപണത്തിന് പ്രതികരണവുമായി വാഷിങ്ങ്ടണിലെ ചൈനീസ് എംബസി. പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാദം വസ്തുതാവിരുദ്ധമാണെന്നും ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ലെന്ന് ചൈനയുടെ എംബസി വക്താവ് ലിയു പെൻഗ്യു പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ റഷ്യ-യുക്രെയ്ന്‍ സംഘർഷാവസ്ഥ കുറയ്ക്കുന്നതിനാണ് ചൈന മുന്‍ഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധിനിവേശത്തിന് ശേഷം യുക്രെയ്ന്‍റെ അവസ്ഥ പരിതാപകരമാണെന്നും ഈ പ്രതിസന്ധികളെ തരണം ചെയ്യാനാവശ്യമായ ചർച്ചകൾക്ക് മുന്‍തൂക്കം നൽകണമെന്നും ലിയു പറഞ്ഞു.
ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യ ചൈനയോട് സൈനിക സഹായങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടാണ് ഫിനാൻഷ്യൽ ടൈംസും വാഷിംഗ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് പൂർണ്ണമായും പാശ്ചാത്യപ്രചരണമാണെന്നാണ് ചൈനയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.