കോവിഡ് നിയമം ലംഘിച്ചുവെന്ന്; സൂചിക്കെതിരെ പുതിയ കുറ്റം ചുമത്തി
text_fieldsയാംഗോൻ: അട്ടിമറിയിലൂെട ഭരണം പിടിച്ചെടുത്ത സൈന്യം മ്യാന്മർ നേതാവ് ഓങ്സാൻ സൂചിക്കെതിരെ പുതിയ കുറ്റം ചുമത്തി. കോവിഡ്-19 മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.ഇതോടെ വിചാരണയില്ലാതെ എത്രകാലം വേണമെങ്കിലും സൂചിയെ തടവിലിടാൻ കഴിയും.കോവിഡ് നിയമങ്ങൾ ലംഘിച്ചാൽ പരമാവധി മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും.
രജിസ്റ്റർ ചെയ്യാത്ത ഇറക്കുമതി വാക്കിടോക്കി കൈവശംവെച്ചതിന് മ്യാന്മർ പൊലീസ് നേരത്തേ സൂചിക്കെതിരെ കുറ്റംചുമത്തിയിരുന്നു. കോടതിയുടെ ഇടപെടലില്ലാതെ പൗരൻമാരെ അനിശ്ചിതകാലം ശിക്ഷിക്കാൻ സൈന്യം കഴിഞ്ഞാഴ്ച നിയമം ഭേദഗതി ചെയ്തിരുന്നു.
മ്യാന്മറിൽ പ്രതിഷേധിക്കുന്നവരെ 20 വർഷം തടവിലിടുമെന്ന് കഴിഞ്ഞദിവസം സൈന്യം മുന്നറിയിപ്പു നൽകിയിരുന്നു. സൈന്യത്തിനെതിരെ വാക്കാലോ പ്രവൃത്തിയാലോ ചിഹ്നങ്ങളോ ദൃശ്യങ്ങളോ ഉപയോഗിച്ചോ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് ദീർഘകാലം തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ നൽകാനാണ് നീക്കം.
അതിനിടെ, പ്രതിഷേധം അടിച്ചമർത്താനുള്ള സൈന്യത്തിെൻറ നീക്കങ്ങൾക്ക് മുന്നറിയിപ്പുമായി യു.എൻ രംഗത്തെത്തി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനത്തിെൻറ അവകാശത്തെ മാനിക്കണമെന്ന് യു.എൻ പ്രത്യേക ദൂതൻ ക്രിസ്റ്റീൻ ബർഗ്നർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.