എവറസ്റ്റിെൻറ ഉയരത്തിൽ ധാരണയിലെത്തി ചൈനയും നേപ്പാളും
text_fieldsന്യൂഡൽഹി: എവറസ്റ്റിെൻറ ഉയരത്തിൽ ധാരണയിലെത്തി ചൈനയും നേപ്പാളും. 8,848.86 മീറ്ററായിരിക്കും എവറസ്റ്റിെൻറ ഉയരമെന്നാണ് ഇരു രാജ്യങ്ങളും കണക്കാക്കിയത്. 1954ൽ ഇന്ത്യ കണക്കാക്കിയതിനേക്കാൾ 86 സെൻറി മീറ്റർ കൂടുതലാണിത്.
എവറസ്റ്റിെൻറ ഉയരത്തെ കുറിച്ച് വിവിധ വാദങ്ങൾ ഉയർന്നു വന്നതിനെ തുടർന്ന് കൃത്യമായ ഉയരം കണക്കാക്കാൻ നേപ്പാൾ തീരുമാനിക്കുകയായിരുന്നു. 2015ലെ ഭൂകമ്പത്തിന് ഉയരം സംബന്ധിച്ച് പല തരത്തിലുമുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതേ തുടർന്നാണ് ഉയരം ഒൗദ്യോഗികമായി കണക്കാക്കാൻ തീരുമാനിച്ചത്.
നേപ്പാളും ചൈനയും സംയുക്തമായാണ് എവറസ്റ്റിെൻറ ഉയരം സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. ഇക്കാര്യം ചൈനീസ് വാർത്ത ഏജൻസിയായ സിൻഹുവ സ്ഥിരീകരിച്ചിരുന്നു. നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലിയും ഇക്കാര്യം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.