ലണ്ടനിൽ പുതിയ ഇന്ത്യൻ വിസ സെന്‍റർ തുറന്നു
text_fieldsലണ്ടൻ: ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്കുള്ള വിസ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി ലണ്ടനിൽ പുതിയ ഇന്ത്യൻ വിസ സെന്‍റർ പ്രവർത്തനം ആരംഭിച്ചു.
ബ്രിട്ടനിൽ നിന്ന് ഇന്ത്യൻ വിസ അപേക്ഷകരുടെ എണ്ണം വർധിക്കുന്നത് പരിഗണിച്ചാണ് പുതിയ സെന്‍റർ ആരംഭിച്ചത്.
വി.എഫ്.എസ് ഗ്ലോബൽ ആണ് വിസകേന്ദ്രം നടത്തുക. ലണ്ടൻ സെന്ററിൽ മേരിലെബോണിലെ ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെന്‍റർ ഇന്നലെ ബ്രിട്ടനിലെ ഇന്ത്യൻ അംബാസഡർ വിക്രം ദുരൈസ്വാമി ഉദ്ഘാടനം ചെയ്തു. ഇതോടെ ഇന്ത്യൻ വിസക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന അടക്കമുള്ള നടപടികൾക്ക് വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ട്രാവൽ ഏജൻസികൾ വഴിയുള്ള വിനോദ സഞ്ചാര സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒരു മാസം അനുവദിക്കുന്ന വിസ 40,000 ആയി ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ദുരൈസ്വാമി വ്യക്തമാക്കി. അപേക്ഷകരുടെ വീട്ടുപടിക്കലെത്തി വിസ ലഭ്യമാക്കുന്ന സൗകര്യവും ഇനി മുതൽ ലഭ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.